അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മു​ഖാ​വ​ര​ണം നി​ർ​ബ​ന്ധം

06:57 PM Apr 27, 2020 | Deepika.com
കോ​​​വി​​​ഡ്-19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും മു​​​ഖാ​​​വ​​​ര​​​ണം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ല്കി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​മ​​​ഗ്ര ശി​​​ക്ഷ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​മു​​​ള്ള മാ​​​സ്ക് ത​​​യാ​​​റാ​​​ക്കി ന​​​ല്കും.

സൗ​​​ജ​​​ന്യ​​​മാ​​​യാ​​​വും സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​മു​​​ള്ള മാ​​​സ്ക് ന​​​ല്കു​​​ക. അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പേ എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ബാ​​​ക്കി ഉ​​​ള്ള​​​വ ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ആ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി മാ​​​സ്ക് ത​​​യാ​​​റാ​​​ക്കി ന​​​ല്കാ​​​നു​​​ള്ള ശ്ര​​​മ​​​വും ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നാ​​​യി നാ​​​ഷ​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീ​​​മി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​വും തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.