അഹമ്മദാബാദിൽ ഗുരുതരം; ഇന്നലെ 18 മരണം

06:45 PM Apr 27, 2020 | Deepika.com
ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ഇ​ന്ന​ലെ 18 പേ​രാ​ണു മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മ​ര​ണം റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ല.

ഗു​ജ​റാ​ത്തി​ല്‍ ആ​കെ മ​ര​ണം 151 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 230 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 3,301 ആ​യി. ഇ​തി​ല്‍ 2,181 രോ​ഗി​ക​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ്.

മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 103 ആ​യി. ഇ​ന്ന​ലെ നാ​ലു പേ​രാ​ണു മ​രി​ച്ച​ത്. ആ​കെ രോ​ഗി​ക​ള്‍ 2,090. മ​ഹാ​രാ​ഷ്‌ട്ര​യ്ക്കും ഗു​ജ​റാ​ത്തി​നും ശേ​ഷം കോ​വി​ഡ് ബാ​ധി​ച്ച് 100 പേ​ര്‍ മ​രി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണു മ​ധ്യ​പ്ര​ദേ​ശ്. ഇ​ന്ന​ലെ 145 പേ​ര്‍ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 91 കേ​സും ഇ​ന്‍ഡോ​റി​ലാ​ണ്. ഇ​വി​ടെ ആ​കെ മ​ര​ണം 57 ആ​ണ്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ന്ന​ലെ ഒ​രു മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ 1,020 ആ​യി. ഇ​ന്ന​ലെ 60 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന​ലെ നാ​ല്‍പ്പ​ത്തി​ര​ണ്ടു കാ​ര​ന്‍ മ​രി​ച്ചു. ആ​കെ മ​ര​ണം 24 ആ​യി. ഇ​ന്ന​ലെ 64 പേ​ര്‍ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 28 കേ​സു​ക​ള്‍ ചെ​ന്നൈ​യി​ലാ​ണ്. ചെ​ന്നൈ​യി​ലെ ആ​കെ രോ​ഗി​ക​ള്‍ 523 ആ​യി.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ രോ​ഗി​ക​ൾ 8,068

രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗി​ക​ളു​ള്ള മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ആ​കെ രോ​ഗി​ക​ൾ 8,068 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 440 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 19 പേ​ർ മ​രി​ച്ചു. ഇ​തി​ൽ 12 മും​ബൈ​യി​ലാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ആ​കെ കോ​വി​ഡ് മ​ര​ണം 342 ആ​യി.