തീ​വ്രരോ​ഗ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍

07:50 PM Apr 25, 2020 | Deepika.com
സം​സ്ഥാ​ന​ത്ത് തീ​വ്ര രോ​ഗ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സാ​ധാ​ര​ണ ലോ​ക്ക് ഡൗ​ണ്‍ റെ​ഡ് സോ​ണി​ലാ​കെ ബാ​ധ​ക​മാ​യി​രി​ക്കും. അ​തി​ല്‍​ത​ന്നെ​യു​ള്ള പ്ര​ത്യേ​ക രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​വും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യു​ള്ള ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ൺ- മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു‍.

തീ​വ്ര രോ​ഗ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്തും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ പോ​ലീ​സ് വാ​ങ്ങി വീ​ടു​ക​ളി​ൽ എ​ത്തി​ക്കും. തീ​വ്ര രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സീ​ല്‍ ചെ​യ്ത് പ്ര​വേ​ശ​നം ഒ​രു വ​ഴി​യി​ലൂ​ടെ മാ​ത്ര​മാ​ക്കും. ആ ​വ​ഴി​യി​ല്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

ഒ​രു പ്ര​ദേ​ശ​ത്തേ​ക്ക് പ​ല വ​ഴി​യി​ല്‍ എ​ത്താ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. എ​ന്നാ​ല്‍, ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല വ​ഴി​ക​ള്‍ അ​ട​ച്ചി​ട്ടു​ണ്ട്. ഇ​ത് കാ​ണു​മ്പോ​ള്‍ ക്ഷോ​ഭി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. സ​ഹ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച​വ​രെ അ​റു​പ​തു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ലോ​ക്ക്ഡൗ​ണ്‍ ശ​ക്തി​പ്പെ​ടു​ത്താ​ൻ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ച​ര​ക്കു​വാ ഹ​ന​ങ്ങ​ളു​ടെ നീ​ക്കം ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം.