സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും വിദ്യാർഥികളെ മടക്കിക്കൊണ്ടുവരുകയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി അവർക്കായി നോർക്കയുടെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കും ഈ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള അവസരം ഒരുക്കും.
പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ എത്ര വിദ്യാർഥികൾ ഇങ്ങനെ അകപ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കാൻ കഴിയും. ഇവരെ എങ്ങനെ കൊണ്ടുവരണം എന്ന കാര്യം സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ നടപടി സ്വീകരിക്കാൻ തന്നെയാണ് സർക്കാർ തയാറകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം; കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ തിരികെ എത്തിക്കും
07:47 PM Apr 25, 2020 | Deepika.com