ഉത്തരവ് കത്തിച്ചവർ അപഹാസ്യരാകും: വിദ്യാർഥിയെ മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി

07:46 PM Apr 25, 2020 | Deepika.com
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സാ​ല​റി ച​ല​ഞ്ചി​ന് ഉ​ത്ത​ര​വി​ട്ട സ​ര്‍​ക്കു​ല​ര്‍ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ മ​നോ​ഭാ​വ​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണ്. ഉ​ത്ത​ര​വ് ക​ത്തി​ക്കു​ന്ന​തി​ലൂ​ടെ അ​വ​ർ ന​ട​ത്തു​ന്ന​ത് അ​പ​ഹാ​സ്യ​മാ​യ നി​ല​പാ​ടാ​ണ്. ഈ ​ദു​രി​ത​കാ​ല​ത്ത് വേ​ല​യും കൂ​ലി​യും ഇ​ല്ലാ​ത്ത ഒ​രു ജ​ന​ത ന​മ്മോ​ടൊ​പ്പം ഉ​ണ്ടെ​ന്ന് എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ത്തു​ന്ന​വ​ർ ഓ​ർ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ഇ​ത്ത​ര​ക്കാ​ർ തി​രു​വ​ന​ന്ത​പു​രം വ്ളാ​ത്ത​ങ്ക​ര​യി​ലെ വി​ദ്യാ​ർ​ഥി ആ​ദ​ർ​ശി​നെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ല്ലാ മാ​സ​വും സം​ഭാ​വ​ന ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് ആ​ദ​ർ​ശ്. ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​യി​ൽ നി​ന്ന് സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി ആ​ദ​ർ​ശ് സ​മീ​പി​ച്ചി​രു​ന്നു.

വി​ഷു​ക്കൈ​നീ​ട്ടം പോ​ലും കു​ട്ടി​ക​ള്‍ അ​തി​ജീ​വ​ന പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കാ​യി ന​ല്‍​കു​ക​യാ​ണ്. ക​ളി​പ്പാ​ട്ടം വാ​ങ്ങാ​നു​ള്ള പ​ണം​പോ​ലും ന​ൽ​കു​ന്ന കു​ഞ്ഞ് മ​ന​സു​ക​ളു​ടെ വ​ലി​പ്പം ലോ​കം അ​റി​യ​ണം. പോ​ലീ​സ് ജീ​പ്പ് കൈ​നീ​ട്ടി നി​ർ​ത്തി പെ​ൻ​ഷ​ൻ തു​ക ന​ൽ​കി​യ വ​ല്യ​മ്മ, ആ​ടി​നെ വി​റ്റ പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ കൊ​ല്ലം സ്വ​ദേ​ശി സു​ബൈ​ദ. കു​രു​മു​ള​ക് വി​റ്റ് പ​ണം ന​ൽ​കി​യ​വ​ർ, ഇ​ങ്ങ​നെ നി​ര​വ​ധി പേ​ർ.

ഇ​തൊ​രു മ​നോ​ഭാ​വ​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണ്. ഏ​ത് പ്ര​യാ​സ അ​വ​സ്ഥ​യി​ലും സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ത​ൽ ഉ​ണ്ടാ​വ​ണം എ​ന്ന മ​നോ​ഭാ​വം. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ് സം​സ്ഥാ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശ​മ്പ​ളം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തും ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തും. അ​തും സ​മ്മ​തി​ക്കി​ല്ലെ​ന്നാ​ണ് ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.