ര​ണ്ട് നാ​ല് ദി​നം​കൊ​ണ്ട്...! കോ​ട്ട‍​യം കോ​ട്ട പൊ​ളി​ച്ച് കോ​വി​ഡ്

07:42 PM Apr 25, 2020 | Deepika.com
ഗ്രീ​ൻ സോ​ണി​ൽ​നി​ന്ന് ര​ണ്ടു ദി​വ​സം കൊ​ണ്ട് ഓ​റ​ഞ്ചി​ലാ​യ കോ​ട്ട​യ​ത്ത് മൂ​ന്നു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്. ഇ​തോ​ടെ കോ​വി​ഡ് ര​ഹി​ത ജി​ല്ല​യെ​ന്ന് പേ​രെ​ടു​ത്ത കോ​ട്ട​യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ദി​വ​സം​കൊ​ണ്ട് ആ​റാ​യി. മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ര്‍(50), സം​ക്രാ​ന്തി സ്വ​ദേ​ശി​നി​യാ​യ അ​ഞ്ച​ത്തി​യ​ഞ്ചു​കാ​രി, ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന​ച്ചി​ക്കാ​ട് സ്വേ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍റെ മാ​താ​വ്(60) എ​ന്നി​വ​രി​ലാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നേ​ര​ത്തെ ഇ​ടു​ക്കി ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച പാ​ലാ സ്വ​ദേ​ശി​നി, കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ലെ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി, പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്നി​വ​രി​ല്‍ വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​റു പേ​രും ഇ​പ്പോ​ള്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ച​ര​ക്ക് ലോ​റി​യു​ടെ ഡ്രൈ​വ​റാ​ണ്. മാ​ര്‍​ച്ച് 25ന് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം വീ​ട്ടി​ല്‍ 28 ദി​വ​സം ക്വാ​റ​ന്‍റൈ​ൻ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നാ​ണ് വി​വ​രം. സം​ക്രാ​ന്തി സ്വ​ദേ​ശി​നി ഒ​ന്ന​ര മാ​സം മു​ന്‍​പാ​ണ് ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് എ​ത്തി​യ​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​തു പ​രി​ഗ​ണി​ച്ചാ​ണ് മാ​താ​വി​ന്‍റെ സാ​മ്പി​ള്‍ എ​ടു​ത്ത​ത്. പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ടും പ​രോ​ക്ഷ​മാ​യും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.