സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴു പേ​ർ​ക്ക് കോ​വി​ഡ്; ഏ​ഴു പേ​ർ രോ​ഗ​മു​ക്ത​രാ​യി

06:00 PM Apr 25, 2020 | Deepika.com
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴു പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു പേ​ർ ഇ​ന്ന് രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു- മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ട്ട​യം (മൂ​ന്ന്), കൊ​ല്ലം (മൂ​ന്ന്) ക​ണ്ണൂ​ർ (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല തി​രി​ച്ച് ഇ​ന്ന് കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ വീ​ത​വും വ​യ​നാ​ട് ഒ​രാ​ളും രോ​ഗ​മു​ക്ത​രാ​യി. സം​സ്ഥാ​ന​ത്ത് ആ​കെ കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 457 ആ​യി. നി​ല​വി​ൽ‌ 116 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

രോ​ഗ​മു​ക്ത​രാ​യ​വ​രി​ൽ ഹൈ ​റി​സ്ക്കി​ൽ​പ്പെ​ട്ട വ​യോ​ധി​ക​നും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത് സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ണ്ണൂ​ർ കൂ​ത്തു​പ്പ​റ​മ്പ് സ്വ​ദേ​ശി മൂ​രി​യാ​ട് അ​ബൂ​ബ​ക്ക​ർ (84) ആ​ണ് ഇ​ന്ന് രോ​ഗ​മു​ക്ത​നാ​യ​ത്.

ഇ​ദ്ദേ​ഹ​ത്തി​ന് വൃ​ക്ക ത​ക​രാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​വാ​ൻ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.