കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ മലയാളി കുടുംബത്തിൽ മൂന്ന് മരണം. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫാണ് ഇന്ന് മരിച്ചത്.
ഇവരുടെ ഭർത്താവ് നെടുമ്പ്രം കെ.ജെ.ജോസഫ്, ഭർതൃസഹോദരൻ ഈപ്പൻ എന്നിവർ നേരത്തെ മരിച്ചിരുന്നു. ഏപ്രിൽ ആദ്യമാണ് ഈപ്പൻ മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ജോസഫ് മരണത്തിന് കീഴടങ്ങിയത്.
മരിച്ച ദമ്പതികളുടെ രണ്ടു മക്കളും കോവിഡ് ബാധിച്ച് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മരിച്ച ദമ്പതികളുടെ സംസ്കാരം ഏപ്രിൽ 30ന് അമേരിക്കയിൽ നടത്തും.
നാല് പതിറ്റാണ്ടോളമായി കുടുംബം അമേരിക്കയിലാണ് താമസം. ഇവരുടെ അടുത്ത ബന്ധുക്കളും അമേരിക്കയുടെ വിവിധ മേഖലകളിൽ താമസിക്കുന്നുണ്ട്.
കോവിഡ് 19: അമേരിക്കയിൽ മലയാളി കുടുംബത്തിൽ മൂന്ന് മരണം
04:59 PM Apr 25, 2020 | Deepika.com