കോ​വി​ഡ് രോ​ഗി​ക​ൾക്ക് ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വിന്‍ നൽകു​ന്ന​തി​നെ​തി​രെ എ​ഫ്ഡി​എ

04:58 PM Apr 25, 2020 | Deepika.com
മ​ലേ​റി​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വി​ന്‍ കോ​വി​ഡ് രോ​ഗി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി എ​ഫ്ഡി​എ(യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ​മി​നി​സ്‌​ട്രേ​ഷ​ന്‍). കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഈ ​മ​രു​ന്ന് ന​ല്‍​കു​ന്ന​ത് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് എ​ഫ്ഡി​എ പ​റ​ഞ്ഞു.

ര​ക്ത സ​മ്മ​ര്‍​ദം കു​റ​യു​ക, പേ​ശി​ക​ളു​ടെ​യും ഞ​ര​മ്പു​ക​ളു​ടെ​യും ബ​ല​ക്ഷ​യം എ​ന്നി​വ​യ്ക്കും ഈ ​മ​രു​ന്ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്നും ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും രോ​ഗി​ക​ളും ഈ ​മ​രു​ന്നി​ന്‍റെ ദൂ​ഷ്യ​വ​ശ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക​ണ​മെ​ന്നും എ​ഫ്ഡി​എ വ്യ​ക്ത​മാ​ക്കി.

ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വിനും ആ​ന്‍റി​ബ​യോ​ട്ടി​ക് അ​സി​ത്രോ​മൈ​സി​നും കൂ​ട്ടി​ച്ചേ​ര്‍​ത്ത് ചി​കി​ത്സ ന​ല്‍​കി​യ 84 കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​നം ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്ന് ന്യൂ​യോ​ര്‍​ക്കി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

കോ​വി​ഡ് വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യു​ള്‍​പ്പ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വി​ന്‍ ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ട്. മ​ലേ​റി​യ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണ് ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വി​ൻ.