കോ​ള​ജു​ക​ളി​ൽ പു​തി​യ അ​ധ്യയ​നവ​ർ​ഷം വൈ​കും

04:57 PM Apr 25, 2020 | Deepika.com
രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​ജു​ക​ളി​ൽ 2020-2021 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ബാ​ച്ചു​ക​ളു​ടെ പ്ര​വേ​ശ​നം വൈ​കും.

കേ​ന്ദ്ര​സ​ർ​ക്കാ​ർ യു​ജി​സി നേ​തൃ​ത്വ​ത്തി​ൽ നി​യോ​ഗി​ച്ച സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ, പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് സെ​പ്റ്റം​ബ​റി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്തു. ഈ ​നി​ർ​ദേ​ശം കോ​ള​ജു​ക​ൾ​ക്ക് മാ​ത്ര​മ​ല്ല ഐ​ഐ​ടി​ക്കും ബാ​ധ​ക​മാ​ണ്.

രാ​ജ്യ​ത്തെ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം ഓ​ഗ​സ്റ്റി​ന് മു​മ്പ് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും.