പാക്കിസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. ഇതുവരെ 11,940 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 80 ശതമാനവും സന്പർക്കത്തിലൂടെ പടർന്നതാണെന്നാണ് റിപ്പോർട്ട്.
253 പേർക്കാണ് ഇതുവരെ വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 2,755 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. കോവിഡ് ബാധിതതരുടെ എണ്ണത്തിൽ ആഗോള തലത്തിൽ 29-ാം സ്ഥാനത്താണ് പാക്കിസ്ഥാൻ.
പാക്കിസ്ഥാനിൽ 80 ശതമാനത്തോളം കോവിഡ് കേസുകളും പടർന്നത് സന്പർക്കത്തിലൂടെ
04:44 PM Apr 25, 2020 | Deepika.com