യു​എ​ഇ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്; മാ​ളു​ക​ൾ തു​റ​ക്കു​ന്നു, പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കും

04:43 PM Apr 25, 2020 | Deepika.com
കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​എ​ഇ​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്. റം​സാ​ൻ മാ​സ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. മെ​ട്രോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത​വും നാ​ളെ പു​ന​രാ​രം​ഭി​ക്കും.

ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, മൊ​ത്ത​വ്യാ​പാ​ര ക​ട​ക​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കും. മാ​ളു​ക​ൾ ഉ​ച്ച​യ്ക്കു 12 മു​ത​ൽ രാ​ത്രി 10 വ​രെ. ശേ​ഷി​യു​ടെ 30 ശ​ത​മാ​നം ആ​ളു​ക​ളേ പാ​ടു​ള്ളൂ. മൂ​ന്നു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ഷോ​പ്പിം​ഗ് പാ​ടി​ല്ല. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ​യും 3-12 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കി​ല്ല.

റ​സ്റ്റോ​റ​ന്‍റു​ക​ളും ക​ഫേ​ക​ളും തു​റ​ക്കും. 30 ശ​ത​മാ​നം പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഹോം ​ഡെ​ലി​വ​റി തു​ട​രും. സ​ലൂ​ണു​ക​ളി​ൽ മു​ടി​ക്കും ന​ഖ​ത്തി​നു​മു​ള്ള പ​രി​ച​ര​ണ​ങ്ങ​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. വ്യാ​യാ​മം ചെ​യ്യാ​ൻ നി​ശ്ചി​ത സ​മ​യ​ത്തു പു​റ​ത്തി​റ​ങ്ങാം.

റ​മ​സാ​നി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ മാ​ത്രം സ​ന്ദ​ർ​ശി​ക്കാം. അ​ഞ്ചി​ലേ​റെ​പ്പേ​ർ ഒ​ത്തു​കൂ​ട​രു​ത്. 60 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ ഇ​ത്ത​രം യാ​ത്ര​ക​ളി​ൽ​നി​ന്ന് ത​ത്കാ​ലം ഒ​ഴി​വാ​ക്ക​ണം. മ​ണി എ​ക്സ്ചേ​ഞ്ചു​ക​ളും മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കും.

പോ​ലീ​സി​ന്‍റെ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ലേ പു​റ​ത്തി​റ​ങ്ങാ​നാ​കൂ എ​ന്ന നി​ബ​ന്ധ​ന നീ​ക്കി. രാ​ത്രി പ​ത്തി​ന് ശേ​ഷം നി​യ​ന്ത്ര​ണം തു​ട​രും.