അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 51,000 ക​ട​ന്നു

04:00 PM Apr 25, 2020 | Deepika.com
ആ​ഗോ​ള ജ​ന​ത​യെ കാ​ർ​ന്നു തി​ന്നു​ന്ന കോ​വി​ഡ് മ​ഹാ​മാ​രി അ​മേ​രി​ക്ക​യി​ലും അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്നു. അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 51,000 ക​ട​ന്നു. 51,342 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 9,09,116 പേ​ർ​ക്കാ​ണ് ഇ​വി​ടെ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ളത്.​

92,266 പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മു​ക്തി നേ​ടാ​നാ​യ​ത്. ന്യൂ​യോ​ർ​ക്ക്, ന്യൂ​ജ​ഴ്സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​ര​ണ​പ്പെ​ട്ട​തും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ള്ള​തും. ന്യൂ​യോ​ർ​ക്കി​ൽ 2,76,711 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ ന്യൂ​ജ​ഴ്സി​യി​ൽ 1,02,196 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ന്യൂ​യോ​ർ​ക്കി​ൽ 21,283 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. ന്യൂ​ജ​ഴ്സി​യി​ൽ 5,617ഉം. ​മ​സാ​ച്യു​സെ​റ്റ്സി​ൽ 46,023 പേ​ർ​ക്കും ക​ലി​ഫോ​ർ​ണി​യ​യി​ൽ 39,684 പേ​ർക്കും ​പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ 38,652 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.