35 കൊ​റോ​ണ കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത് കു​ടും​ബ​ശ്രീ

03:30 PM Apr 25, 2020 | Deepika.com
കോ​​​വി​​​ഡ്- 19 പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കൊ​​​റോ​​​ണ കെ​​​യ​​​ർ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണം കു​​​ടും​​​ബ​​​ശ്രീ കാ​​​റ്റ​​​റിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ൾ വ​​​ഴി.

സം​​​സ്ഥാ​​​ന​​​ത്ത് എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​രം​​​ഭി​​​ച്ച 35 കൊ​​​റോ​​​ണ കെ​​​യ​​​ർ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​യി നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന 27,514 പേ​​​ർ​​​ക്കാ​​​ണ് കാ​​​റ്റ​​​റിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ൾ മു​​​ഖേ​​​ന മൂ​​​ന്നു നേ​​​ര​​​വും ഭ​​​ക്ഷ​​​ണ​​​മെ​​​ത്തി​​​ക്കു​​​ന്ന​​​ത്. ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം അ​​​ത​​​ത് കു​​​ടും​​​ബ​​​ശ്രീ ജി​​​ല്ലാ​​​മി​​​ഷ​​​ന്‍റെ നേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് കാ​​​റ്റ​​​റിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം.

കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും സ​​​മൂ​​​ഹ വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​മാ​​​യു​​​ള​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​മാ​​​ണ് എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള കൊ​​​റോ​​​ണ കെ​​​യ​​​ർ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട് എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഇ​​​തു​​​വ​​​രെ കൊ​​​റോ​​​ണ കെ​​​യ​​​ർ സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കാ​​​സ​​​ർ​​​ഗോ​​​ഡ് അ​​​ഞ്ചു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 7640 പേ​​​രും വ​​​യ​​​നാ​​​ട്ടി​​​ൽ പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 5336 പേ​​​രും മ​​​ല​​​പ്പു​​​റ​​​ത്ത് ആ​​​റു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 2433 പേ​​​രും കോ​​​ഴി​​​ക്കോ​​​ട്ടു ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 2334 പേ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 2520 പേ​​രും ​പാ​​​ല​​​ക്കാ​​ട്ട് ഏ​​​ഴു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 1591 പേ​​രും ​ക​​​ണ്ണൂ​​​രി​​​ൽ ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 240 പേ​​​രും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്നു​​​ണ്ട്. തൃ​​​ശൂ​​​രി​​​ൽ ഒ​​​രു കേ​​​ന്ദ്രം മാ​​​ത്ര​​​മാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഇ​​​വി​​​ടെ 5416 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്നു​.