കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര അന്തര്‍ മന്ത്രിതല സംഘത്തിനു രൂപം നല്കി.
സംഘത്തില്‍ രണ്ടെണ്ണം ഗുജറാത്തിലേക്കും ഓരോന്ന് വീതം തെലങ്കാന, തമിഴ്നാട്, മഹരാഷ്ട്ര എന്നിവിടങ്ങളിലേക്കുമാണ് നിയോഗിക്കുക. മുംബൈയിലേക്കും പൂനയിലേക്കും നേരത്തേ അയച്ച സംഘത്തെ വിപുലീകരിച്ചാണ് മഹാരാഷ്ട്രയില്‍ നിയോഗിക്കുന്നത്.സംഘത്തിന്റെ സന്ദര്‍ശനം ഉടന്‍ ആരംഭിക്കും.
ലോക്ക് ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തില്‍ ഉയരുന്ന പരാതികളും പ്രശ്നങ്ങളും പരിശോധിക്കുകയാണ് മന്ത്രിതല സമിതിയുടെ പ്രധാന അജണ്ട. പരാതി ഉയര്‍ന്നിട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ നല്‍കും. കേന്ദ്രത്തിനും റിപ്പോര്‍ട്ട് നല്‍കും.
രാജ്യത്തെ ചില ജില്ലകളില്‍ ലോക്ക് ഡൗണ്‍ നിയമലംഘനം സംബന്ധിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കോവിഡ് വ്യാപനത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിതെളിക്കുന്നതും പൊതുജനതാത്പര്യത്തിന് വിരുദ്ധവുമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങള്‍, പോലീസുകാരെ ആക്രമിക്കല്‍, പൊതുസ്ഥലങ്ങളില്‍ സാമൂഹ്യഅകലം പാലിക്കാതിരിക്കല്‍, നിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെ തടസപ്പെടുത്തല്‍ തുടങ്ങിയ സംഭവങ്ങളും ഇതില്‍ പെടുന്നുണ്ട്.
സംസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്താന്‍ കേന്ദ്ര മന്ത്രിതല സംഘം
01:56 PM Apr 25, 2020 | Deepika.com