മാംസാഹാരികളായ ചിലരുടെ ഭക്ഷണശീലങ്ങൾ മൂലം സസ്യാഹാരികൾ കൊറോണ വൈറസ് ബാധ പോലെയുള്ള ദുരിതങ്ങൾ സഹിക്കേണ്ടിവരികയാണെന്നും അതിനാൽ രാജ്യവ്യാപകമായി മാംസാഹാരം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വിശ്വ ജെയിൻ സംഘതൻ എന്ന സംഘടനയാണ് പൊതുതാത്പര്യ ഹർജി നൽകിയത്.
കോഴിയിറച്ചി, മുട്ട എന്നിവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരേയാണ് നടപടി. ജീവികളുടെ സംരക്ഷണത്തിനായി പ്രത്യേക നയം രൂപീകരിക്കണമെന്നും ജീവികളെ കൊല്ലുന്നതു നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ: മാംസം നിരോധിക്കാൻ ഹർജി
01:54 PM Apr 25, 2020 | Deepika.com