54,000 കോടി യൂറോയുടെ ഉത്തേജക പാക്കേജുമായി യൂറോപ്യൻ യൂണിയൻ

01:39 PM Apr 25, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് കാ​ര​ണ​മു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ 54,000 കോടി യൂ​റോ​യു​ടെ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ൽ 470 ബി​ല്യ​ൻ യൂ​റോ​യും നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ജൂ​ണ്‍ ഒ​ന്നി​നു മു​ൻ​പ് റി​ലീ​സ് ചെ​യ്യാ​നും തീ​രു​മാ​നം.

യൂ​ണി​യ​ന്‍റെ ഏ​ഴു വ​ർ​ഷ​ത്തെ ബ​ജ​റ്റ് ഇ​പ്പോ​ൾ ച​ർ​ച്ച​യി​ലി​രി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ചേ​ർ​ന്നാ​യി​രി​ക്കും ഉ​ത്തേ​ജ​ക പാ​ക്കേ​ജും വ​രു​ന്ന​ത്. വി​ഡി​യോ കോ​ണ്‍ഫ​റ​ൻ​സ് വ​ഴി ന​ട​ത്തി​യ ഉ​ച്ച​കോ​ടി​യി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ൾ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി.

കൊ​റോ​ണ ബോ​ണ്ടി​ന്‍റെ പേ​രി​ൽ വി​ഘ​ടി​ച്ചു​നി​ന്ന തെ​ക്കും വ​ട​ക്കും രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രു​ത്താ​നും പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ട്. മ​ഹ​ത്താ​യ പു​രോ​ഗ​തി എ​ന്നാ​ണ് ഉ​ത്തേ​ജ​ക പാ​ക്കേ​ജി​നെ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി യൂ​സ​പ്പെ കോ​ന്തെ വി​ശേ​ഷി​പ്പി​ച്ച​ത്. എ​ന്നാ​ൽ, പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​നി​യും അ​ന്തി​മ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, യൂ​ണി​യ​നി​ൽ ആ​ക​മാ​നം സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു രോ​ഗി​ക​ളെ ട്രാ​ക്ക് ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ൾ ഇ​നി​യും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടി​ല്ല. സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​കും എ​ന്ന വി​ഷ​യം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ഇ​തി​നോ​ടു​ള്ള പ്ര​ധാ​ന എ​തി​ർ​പ്പ് നി​ല​നി​ൽ​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് ദു​ര​ന്തം ബാ​ധി​ച്ച യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​യി​ട്ടാ​ണ് യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് അ​ധി​ക ഫ​ണ്ട് സ​മാ​ഹ​ര​ണം. ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്ക് 2020ൽ 800 ​മി​ല്യ​ണ്‍ ഡോ​ള​ർ വ​രെ ധ​ന​സ​ഹാ​യം ല​ഭി​ക്കും. ഓ​രോ കേ​സും അ​നു​സ​രി​ച്ചു പി​ന്തു​ണ തീ​രു​മാ​നി​ക്കും.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ