ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി

07:10 PM Apr 24, 2020 | Deepika.com
കോ​വി​ഡ് ഇ​ത​ര രോ​ഗം ബാ​ധി​ച്ച​വ​ര്‍​ക്ക് ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അ​റി​യി​ച്ചു‍. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള​ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കോ​വി​ഡ് ഇ​ത​ര രോ​ഗം ബാ​ധി​ച്ച​വ​ര്‍​ക്ക് ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ ഉ​ണ്ട്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ക​യാ​ണ്. വ​രു​മാ​ന ന​ഷ്ട​പ്പെ​ട്ട നി​ര്‍​ധ​ന​രാ​യ ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍, അ​വ​യ​വം മാ​റ്റി​വ​ച്ച മ​റ്റു രോ​ഗി​ക​ള്‍, അ​ര്‍​ബു​ദ രോ​ഗ​ബാ​ധി​ത​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക.

ഇ​ന്‍​സു​ലി​ന്‍ പോ​ലു​ള​ള മ​റ്റു പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്നു​ക​ള്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ വ​ഴി ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം വ​രു​ന്നു​ണ്ടെ​ങ്കി​ല്‍ കാ​രു​ണ്യ, നീ​തി സ്‌​റ്റോ​റു​ക​ളി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന​തി​നും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.