കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ള 62കാരിയുടെ പരിശോധന ഫലം വീണ്ടും നെഗറ്റീവ്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് വീട്ടമ്മയുടെ ഫലം നെഗറ്റീവാകുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും ഇവരുടെ ഫലം നെഗറ്റീവായിരുന്നു. മുൻപ് 19 പ്രാവശ്യം ഇവരില്‍ നടത്തിയ പരിശോധന ഫലം പോസീറ്റീവ് ആയത് ആരോഗ്യപ്രവര്‍ത്തകരെ വലിയ ആശങ്കയിലാഴ്ത്തിയിരുന്നു.
ഇറ്റലി കുടുംബവുമായുള്ള സമ്പര്‍ക്കത്തെ തുടർന്നാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 44 ദിവസങ്ങളായി ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇവരുടെ മകള്‍ കഴിഞ്ഞ ദിവസം മുന്‍പ് വീട്ടിലേക്ക് മടങ്ങിയിരുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ള വീട്ടമ്മയുടെ ഫലം നെഗറ്റീവ്
06:41 PM Apr 24, 2020 | Deepika.com