ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ 10 കോ​വി​ഡ് കേ​സു​ക​ള്‍; ക​ര്‍​ണാ​ട​ക​യി​ല്‍ ചേ​രി സീ​ല്‍ ചെ​യ്തു

06:21 PM Apr 24, 2020 | Deepika.com
ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ 10 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​ലെ ചേ​രി ഭാ​ഗി​ക​മാ​യി സീ​ല്‍ ചെ​യ്തു. ന​ഗ​ര​ത്തി​ലെ തെ​ക്ക്-​കി​ഴ​ക്ക് മേ​ഖ​ല​യി​ലു​ള്ള ഹൊ​ങ്ക​സാ​ഡ്ര​യി​ലെ ചേ​രി​യാ​ണ് അ​ധി​കൃ​ത​ര്‍ സീ​ല്‍ ചെ​യ്ത​ത്. ഇ​വി​ടെ 1,000ത്തി​ല്‍ അ​ധി​കം ആ​ളു​ക​ള്‍ താ​മ​സി​ക്കു​ന്നു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ എ​ല്ലാ​വ​രി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും 184 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ഡോ. ​കെ. സു​ധാ​ക​ര്‍ അ​റി​യി​ച്ചു.

ഹൊങ്ങസാന്ദ്രയി​ല്‍ താ​മ​സി​ക്കു​ന്ന 54കാ​ര​നാ​യ ബി​ഹാ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് ഇ​വി​ടെ ആ​ദ്യം കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​സു​ഖം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​പ്പോ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് വ്യ​ക്ത​മാ​യ​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍​ക്ക് എ​ങ്ങ​നെ​യാ​ണ് രോ​ഗം പ​ക​ര്‍​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

അ​തേ​സ​മ​യം, 445 പേ​ര്‍​ക്കാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്. 17 പേ​ര്‍ മ​രി​ച്ചു. 145 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 18,247 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.