ലോ​ക്ക് ഡൗ​ൺ: പ​രി​ഷ്ക​രി​ച്ച ഉ​ത്ത​ര​വിറക്കി

04:30 PM Apr 24, 2020 | Deepika.com
ലോ​​​ക്ക് ഡൗ​​​ൺ ഇ​​​ള​​​വു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പു​​​തു​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് സം​​​സ്ഥാ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി. നേ​​​ര​​​ത്തെ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് ആ​​​ശ​​​യ​​​ക്കുഴ​​​പ്പ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​രി​​​ഷ്ക​​​രി​​​ച്ച് ഇ​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മേ​​​യ് മൂ​​​ന്നു വ​​​രെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ച വി​​​ല​​​ക്കു​​​ക​​​ളെ​​​ല്ലാം തു​​​ട​​​രും.

തു​​​ണി​​​ക്ക​​​ട​​​ തു​​​റ​​​ക്കി​​​ല്ല

ടെ​ക്സ്റ്റൈ​ൽ ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഒ​റ്റ, ഇ​ര​ട്ട സം​ഖ്യാ നി​യ​ന്ത്ര​ണം പു​തി​യ ഉ​ത്ത​ര​വി​ലും ഉ​ണ്ട്. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ അ​ക്ക ന​മ്പ​രു​ള്ള വാ​ഹ​ന​ങ്ങ​ളും ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഇ​ര​ട്ട അ​ക്ക വാ​ഹ​ന​ങ്ങ​ളും ഓ​ടാം. ഇ​ല​ക്‌​ട്രി​ക് വാ​ന​ങ്ങ​ൾ​ക്കു ബാ​ധ​ക​മ​ല്ല. ന​​​മ്പ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള നി​​​യ​​​ന്ത്ര​​​ണം ഞാ​​​യ​​​റാ​​​ഴ്ച ഉണ്ടാവില്ല.

അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ​​​യും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളെ ഈ ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി.​ വ​​​നി​​​ത​​​ക​​​ൾ​​​ക്കും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കും ഇ​​​ള​​​വു​​​ണ്ട്.​ ഡ്രൈ​​​വ​​​ർ​​​ക്കു പു​​​റ​​​മേ പി​​​ൻ​​​സീ​​​റ്റി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്കു യാ​​​ത്ര ചെ​​​യ്യാം.​ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​രാ​​​ളേ പാ​​​ടു​​​ള്ളു​​​വെ​​​ങ്കി​​​ലും കു​​​ടും​​​ബാം​​​ഗ​​​മാ​​​ണെ​​​ങ്കി​​​ൽ ഒ​​​രാ​​​ളെക്കൂടി കയറ്റാം.

ക​​​ട​​​ക​​​ൾ രാ​​​ത്രി ഏ​​​ഴു വ​​​രെ

ന​​​ഗ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ ഭ​​​ക്ഷ്യ സം​​​സ്ക​​​ര​​​ണ യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കും ധാ​​​ന്യ​​​മി​​​ല്ലു​​​ക​​​ൾ​​​ക്കും പ്ര​​​വ​​​ർ​​​ത്തി​​​ക്കാം.​ അ​​​വ​​​ശ്യസാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ രാ​​​ത്രി ഏ​​​ഴു വ​​​രെ.​​​ ടേ​​​ക്ക് എ​​​വേ റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ൾ രാ​​​ത്രി എ​​​ട്ടു വ​​​രെ. 10 മണി വ​​​രെ ഓ​​​ൺ​​​ലൈ​​​ൻ ഡെ​​​ലി​​​വ​​​റി. ഫാ​​​ൻ, വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ബ​​​ന്ധ​​​മാ​​​യ പു​​​സ്ത​​​ക​​​ങ്ങ​​​ൾ എ​​​ന്നി​​​വ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ. ​​​ബ​​​സ്, ടാ​​​ക്സി, ഓ​​​ട്ടോ​​​റി​​​ക്ഷ സ​​​ർ​​​വീ​​​സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.​

വി​​​വാ​​​ഹ​​​ത്തി​​​നും സം​​​സ്കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കും 20 പേ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ലാ​​​ബു​​​ക​​​ൾ, മ​​​രു​​​ന്നുനി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ൾ, ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ നി​​​ർ​​​മാ​​​ണം, ശു​​​ചീ​​​ക​​​ര​​​ണം, കാ​​​ർ​​​ഷി​​​ക ജോ​​​ലി​​​ക​​​ൾ, വി​​​പ​​​ണ​​​നം, വ​​​ളം​​​നി​​​ർ​​​മാ​​​ണ ശാ​​​ല​​​ക​​​ളും വി​​​ല്പ​​​നയും, മ​​​ത്സ്യ​​​ബ​​​ന്ധ​​​നം, മ​​​ത്സ്യം വ​​​ള​​​ർ​​​ത്ത​​​ൽ, പാ​​​ൽ, മു​​​ട്ട ഉ​​​ത്പാ​​​ദ​​​ന​​​വും വി​​​പ​​​ണ​​​ന​​​വും അനുവദിക്കും.

തോട്ടങ്ങളിൽ

50 ശ​​​ത​​​മാ​​​നം ജീ​​​വ​​​ന​​​ക്കാ​​​രെ​​​യു​​​മാ​​​യി തോ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു പ്ര​​​വ​​​ർ​​​ത്തി​​​ക്കാം.​ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​ക​​​ൾ,ഹൗ​​​സിം​​​ഗ് ഫി​​​നാ​​​ൻ​​​സ് ക​​​മ്പ​​​നി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നോ​​​ൺ ബാ​​​ങ്കിം​​​ഗ് സാ​​​മ്പ​​​ത്തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ,സ​​​ഹ​​​ക​​​ര​​​ണ വാ​​​യ്പാ സം​​​ഘ​​​ങ്ങ​​​ൾ എ​​​ന്നിവ തു​​​റ​​​ക്കാം. ​ട്ര​​​ക്ക് സ​​​ർ​​​വീ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ വി​​​ധ ച​​​ര​​​ക്കു ഗ​​​താ​​​ഗ​​​ത​​​വും അ​​​നു​​​വ​​​ദി​​​ക്കും.

നേ​​​ര​​​ത്തേ സ​​​ർ​​​ക്കാ​​​ർ ഇ​​​ള​​​വു ന​​​ൽ​​​കി​​​യ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​വ​​​ർ​​​ത്തി​​​ക്കാം.​ നേ​​​ര​​​ത്തേ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും ത​​​ട​​​സ​​​മി​​​ല്ല.

അ​നു​വ​ദി​ച്ച​വ

•റോ​​​ഡ് നി​​​ർ​​​മാ​​​ണം, ജ​​​ല​​​സേ​​​ച​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ,
•വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ, മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന നി​​​ർ​​​മാ​​​ണ ജോ​​​ലി​​​ക​​​ൾ.
•വൈ​​​ദ്യുതീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ. പു​​​ന​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ഊ​​​ർ​​​ജ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജോ​​​ലി​​​ക​​​ൾ.
•ആ​​​യു​​​ർ​​​വേ​​​ദം അ​​​ട​​​ക്ക​​​ം മ​​​രു​​​ന്നു നിർ​​​മാ​​​ണം.
•പ്ര​​​ത്യേ​​​ക സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യും വ്യ​​​വ​​​സാ​​​യ പാർ​​​ക്കു​​​ക​​​ളും നി​​​ബ​​​ന്ധ​​​ന​​​യോ​​​ടെ.