കേ​​​ര​​​ള​​​ത്തി​​​ന് വ​ര​വ് 1,000 കോ​ടി മാ​ത്രം; 24 ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​കാ​ൻ ക​ട​മെ​ടു​ക്ക​ണം

02:46 PM Apr 24, 2020 | Deepika.com
ലോ​​​ക്ക് ഡൗ​​​ണി​​​ലാ​​​യ കേ​​​ര​​​ള​​​ത്തി​​​ന് ഈ ​​​മാ​​​സം ഇ​​​തു​​​വ​​​രെ വ​​​രു​​​മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ച​​​ത് 1000 കോ​​​ടി രൂ​​​പ മാ​​​ത്രം. പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ ഇ​​​ന​​​ത്തി​​​ൽ ല​​​ഭി​​​ക്കു​​​ന്ന നി​​​കു​​​തി​​​ക​​​ളും മ​​​റ്റു​​​ള്ളവ​​​യും ചേ​​​ർ​​​ത്താ​​​ണ് ഈ ​​തു​​​ക​ ല​​​ഭി​​​ച്ച​​​ത്. സ൪​​​ക്കാ൪ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളം, പെ​​​ൻ​​​ഷ​​​ൻ എ​​ന്നി​​വ​​യു​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​നു മാ​​​ത്രം ഏ​​ക​​ദേ​​ശം 4,000 കോ​​​ടി ​രൂ​​പ വേ​​​ണം.

ആ​​​റു​​​ദി​​​വ​​​സ​​​ത്തെ സാ​​​ല​​​റി ക​​​ട്ട് ഒ​​​ഴി​​​വാ​​​ക്കി 24 ദി​​​വ​​​സ​​​ത്തെ ശ​​​മ്പ​​​ളം ന​​​ൽ​​​കാ​​​നു​​​ള്ള തു​​​ക ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ട​​​മെ​​​ടു​​​ക്കേ​​​ണ്ടി വ​​​രു​​മെ​​ന്നാ​​ണു ധ​​​ന​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. സാ​​​ല​​​റി ക​​​ട്ട് വ​​​ഴി 600 കോ​​​ടി​​​യോ​​​ളം രൂ​​പ കു​​​റ​​​ച്ചു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ മ​​​തി.

സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​ന്‍റെ ആ​​​ദ്യ​​​മാ​​​യ​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ക​​​ട​​​മെ​​​ടു​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ അ​​​നു​​​മ​​​തി​​​ക​​​ൾ ആ​​​വ​​​ശ്യ​​​മി​​​ല്ല. പ്ര​​​ത‌ി​​​മാ​​​സ ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി 10,000 കോ​​​ടി​​​യോ​​​ളം വേ​​​ണ്ടി വ​​​രു​​​മ​​​ത്രേ. സ൪​​​ക്കാ൪ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു മാ​​​ത്രം ശ​​​മ്പ​​​ളം ന​​​ൽ​​​കാ​​​ൻ 2,450 കോ​​​ടി രൂ​​​പ വേ​​​ണം.