ഇടുക്കിയിൽ രോഗം അതിർത്തികടന്നു വന്നത്

02:41 PM Apr 24, 2020 | Deepika.com
ഇ​ടു​ക്കി ജി​ല്ല​യി​ൽ നാ​ലു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു. ഏ​ല​പ്പാ​റ - ര​ണ്ട്, മ​ണി​യാ​റ​ൻ​കു​ടി - ഒ​ന്ന്, നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം -ഒ​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തു​താ​യി രോ​ഗം. ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. പ​ത്തു​പേ​ർ സു​ഖം​പ്രാ​പി​ച്ചു. പു​തി​യ രോ​ഗി​ക​ളെ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ഇ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.

ഏ​ല​പ്പാ​റ​യി​ൽ 62-കാ​രി​യാ​യ അ​മ്മ​യ്ക്കും 35-കാ​ര​നാ​യ മ​ക​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൈ​സൂ​റി​ൽ​നി​ന്ന് ബൈ​ക്കി​ൽ മാ​ർ​ച്ച് 25ന് ​എ​ത്തി​യ മ​ക​ൻ വീ​ട്ടി​ൽ​ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നു. മ​ക​നി​ൽ​നി​ന്നാ​കാം അ​മ്മ​യ്ക്ക് രോ​ഗം പ​ക​ർ​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. 65-കാ​ര​നാ​യ അ​ച്ഛ​നും യു​വാ​വി​ന്‍റെ ഭാ​ര്യ​യും ഒ​ന്പ​തു മാ​സം പ്രാ​യ​മാ​യ കു​ട്ടി​യു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. ഇ​വ​ർ​ക്കു രോ​ഗം ബാ​ധി​ച്ചി​ട്ടി​ല്ല.

മ​ണി​യാ​റ​ൻ​കു​ടി സ്വ​ദേ​ശി​യാ​യ 35-കാ​ര​ൻ പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ലോ​റി​യി​ൽ അ​ങ്ക​മാ​ലി​യി​ലെ​ത്തി​യ​താ​ണ്. അ​വി​ടെ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​രു​ന്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പി​ന്നീ​ട് ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ട​ത്ത് 30-കാ​രി​ക്ക് ചെ​ന്നൈ​യി​ൽ​നി​ന്നാ​ണു രോ​ഗം പി​ടി​പെ​ട്ട​തെ​ന്നു സം​ശ​യി​ക്കു​ന്നു. പ​ഠ​ന ആ​വ​ശ്യ​ത്തി​ന് ചെ​ന്നൈ​യി​ൽ പോ​യി മാ​ർ​ച്ച് 18ന് ​വീ​ട്ടി​ലെ​ത്തി​യ ഇ​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. നാ​ലു​പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല വ​ള​രെ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.