ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പോലീസ് നടത്തുന്ന പരിശോധനകൾ മറികടന്നു യാത്ര തുടരുന്നതിന് ആവശ്യമായ നിർദേശങ്ങൾ പങ്കുവച്ചുകൊണ്ടുളള സന്ദേശങ്ങൾ മലപ്പുറം ജില്ലയിൽ വാട്സ്ആപ്പ് മുഖേന പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇത്തരം സന്ദേശങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേ ഡിസാസ്റ്റർ മനേജ്മെന്റ് ആക്ട്, എപ്പിഡെമിക് ഓർഡിനൻസ് എന്നിവയിലെ വ്യവസ്ഥ പ്രകാരം കർശന നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും അദ്ദേഹം നിർദേശം നൽകി.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ജില്ലാ സൈബർ സെല്ലുകളുടെ സഹായം തേടി. ഇത്തരം സന്ദേശങ്ങൾ വ്യാപിക്കുന്നത് തടയാൻ എല്ലാ ജില്ലാപോലീസ് മേധാവിമാരും നടപടി സ്വീകരിക്കും.
പോലീസിന്റെ പരിശോധന മറികടക്കാൻ സന്ദേശം: കർശന നടപടിയെന്നു ഡിജിപി
02:34 PM Apr 24, 2020 | Deepika.com