സൗദ്യ അറേബ്യയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളടക്കമുള്ള നഴ്സുമാരെ നാട്ടിലേക്കു തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മരുന്നുപോലും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നഴ്സുമാര്‍ അവിടെ പ്രവര്‍ത്തിക്കുന്നതെന്നും ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് അവിടെയുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.
സൗദിയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണിയായ ഒരു നഴ്സ് തന്റെ ദുരിതാവസ്ഥ ഫോണിലൂടെ ഹര്‍ജിക്കാരനെ അറിയിച്ചിരുന്നു. നഴ്സുമാര്‍ ഇതോടൊപ്പം അയച്ച വീഡിയോ സന്ദേശങ്ങളും ഹൈക്കോടതിക്കു കൈമാറി.
സൗദിയിലെ നഴ്സുമാരെ നാട്ടിലെത്തിക്കാൻ ഹര്‍ജി
02:32 PM Apr 24, 2020 | Deepika.com