തമിഴകത്തും ജയിൽ ചാടാൻ ഒരുങ്ങുകയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. മലയാളത്തിൽ കളക്ഷൻ നേടി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെയാ ണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്ത പുറത്തുവ ന്നിരിക്കുന്നത്. ജീവയാണ് തമിഴിൽ നായകനായി എത്തുക.
ആന്റണി വർഗീസ് ആണ് മലയാളത്തിൽ നായക വേഷം കൈകാര്യം ചെയ്തത്. അശ്വതിയാണു നായിക. ടിനു പാപ്പച്ചൻ തന്നെയാണ് തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് റീമേക്കിലെ മറ്റ് താരങ്ങൾ ആരെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തമിഴകത്തേക്ക്
11:06 AM Apr 10, 2018 | Deepika.com