ജെസ്ലോക്ക് ആശുപത്രിയിലെ കോവിഡ്-19 ബാധിച്ച 26 മലയാളി നഴ്സുമാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നിരവധി സന്നദ്ധ സംഘടനകൾ രംഗത്തുവന്നു. നഴ്സുമാരുടെ അവസ്ഥയെക്കുറിച്ചു ദീപിക ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നഴ്സുമാരുടെ ദുരവസ്ഥ അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ നഴ്സുമാരുടെ ദുരിതം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇന്നലെ മഹാരാഷ്ട്രയിലെ ഒരു മന്ത്രി താമസസ്ഥലം സന്ദർശിക്കുകയുംചെയ്തു. ചികിത്സയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ആശുപത്രി മാനേജ്മെന്റിനോട് മന്ത്രി ആവശ്യപ്പെട്ടു.
മുംബൈ നഴ്സുമാർക്ക് സഹായം എത്തി
12:29 PM Apr 24, 2020 | Deepika.com