തൊഴിലുറപ്പു ജോലികളിൽനിന്നു പ്രായമായവരെ വിലക്കി സർക്കാർ. 60 വയസിനു മുകളിൽ പ്രായമുള്ളവർ മേയ് മൂന്നു വരെ തൊഴിലുറപ്പ് ജോലികളിൽനിന്നു മാറിനിൽക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
അഞ്ചുപേരുടെ സംഘമായി തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടാമെന്നാണു മുന്പു നിർദേശിച്ചിരുന്നത്. എന്നാൽ പ്രായമായവരിൽ രോഗസാധ്യത കൂടുതലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു 60 വയസിനു മുകളിലുള്ളവരെ ജോലികളിൽനിന്നു മാറ്റിനിർത്തുന്നത്.
മറ്റുള്ളവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു ജോലി ചെയ്യണം. ആവശ്യത്തിനു മാസ്കുകൾ ലഭ്യമാണ്. കുറവുകളുണ്ടെങ്കിൽ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
60 വയസിനു മുകളിലുള്ളവരെ തൊഴിലുറപ്പ് ജോലികളിൽനിന്ന് ഒഴിവാക്കി സർക്കാർ
07:12 PM Apr 23, 2020 | Deepika.com