ര​ണ്ടു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടി കോ​വി​ഡ് പ​രി​ശോ​ധ​ന; ഐ​സി​എം​ആ​ർ അ​നു​മ​തി

07:04 PM Apr 23, 2020 | Deepika.com
സം​സ്ഥാ​ന​ത്തെ ര​ണ്ടു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടി കോ​വി​ഡ് ലാ​ബി​ന് ഐ​സി​എം​ആ​ർ അ​നു​മ​തി. ക​ണ്ണൂ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കോ​വി​ഡ് ലാ​ബി​ന് അ​നു​മ​തി ല​ഭി​ച്ച​ത്.

ക​ണ്ണൂ​രി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ഇ​വി​ടെ നാ​ലു റി​യ​ൽ ടൈം ​പി​സി​ആ​ർ മെ​ഷീ​നു​ക​ളാ​ണു​ള്ള​ത്. ഇ​തോ​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ 14 സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ ന​ട​ത്തു​ന്ന​ത്. ര​ണ്ടു സ്വ​കാ​ര്യ ലാ​ബു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ൻ 10 റി​യ​ൽ ടൈം ​പി​സി​ആ​ർ മെ​ഷീ​നു​ക​ൾ വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.