മൂ​ന്നു​ ല​ക്ഷ​ത്തി​ല​ധി​കം വോ​ള​ന്‍റി​യ​ർ​മാ​രു​മായി സ​ന്ന​ദ്ധ സേ​ന

05:47 PM Apr 23, 2020 | Deepika.com
കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച സ​​​ന്ന​​​ദ്ധ സേ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള വോ​​​ള​​​ന്‍റി​​​യ​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മൂ​​​ന്നു ല​​​ക്ഷം പി​​​ന്നി​​​ട്ടു. നി​​​ല​​​വി​​​ലെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 3,25,785 വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​ർ സാ​​​മൂ​​​ഹി​​​ക സ​​​ന്ന​​​ദ്ധ സേ​​​ന​​​യി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഇ​​​തി​​​ൽ 2,61,785 പു​​​രു​​​ഷ​​​ൻ​​​മാ​​​രും , 63,947 സ്ത്രീ​​​ക​​​ളും , 53 ഭി​​​ന്ന ലിം​​​ഗ​​​ക്കാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​തു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രി​​​ൽ 2,53,674 പേ​​​ർ 20-40 നും ​​​ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്.

കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തി​​​നോ​​​ട​​​കം 36,000 സ​​​ന്ന​​​ദ്ധ സേ​​​ന വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ, ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ, കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ, ഓ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​ർ​​​മാ​​​ർ,വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ തു​​​ട​​​ങ്ങി സ​​​മൂ​​​ഹ​​​ത്തി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ സ​​​ന്ന​​​ദ്ധ സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. മ​​​രു​​​ന്നു​​​വി​​​ത​​​ര​​​ണം, അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ഹോം ​​​ഡെ​​​ലി​​​വ​​​റി,സാ​​​മൂ​​​ഹി​​​ക അ​​​ടു​​​ക്ക​​​ള, ര​​​ക്ത​​​ദാ​​​നം, വി​​​ത്തു വി​​​ത​​​ര​​​ണം ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് നി​​​ല​​​വി​​​ൽ ഇ​​​വ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്. 3.4 ല​​​ക്ഷം വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രു​​​ടെ അം​​​ഗ​​​ത്വ​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് 100 പേ​​​ർ​​​ക്ക് ഒ​​​രു സ​​​ന്ന​​​ദ്ധ സേ​​​ന വോ​​​ള​​​ണ്ടി​​​യ​​​ർ എ​​​ന്ന തോ​​​തി​​​ലാ​​​ണ് പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ന്ന​​​ദ്ധ സേ​​​നാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ച് അ​​​വ​​​രു​​​ടെ സേ​​​വ​​​നം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും.

മ​​​ൽ​​​സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, ഡ്രൈ​​​വ​​​ർ​​​മാ​​​ർ, ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​മെ​​​ന്ന് സാ​​​മൂ​​​ഹി​​​ക സ​​​ന്ന​​​ദ്ധ സേ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ അ​​​മി​​​ത് മീ​​​ണ അ​​​റി​​​യി​​​ച്ചു. ഫ​​​യ​​​ർ & സേ​​​ഫ്റ്റി, കേ​​​ര​​​ളാ പോ​​​ലീ​​​സ്, വ​​​നം, ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നും എ​​​ഴു​​​ന്നൂ​​​റോ​​​ളം മാ​​​സ്റ്റ​​​ർ ട്രെ​​​യി​​​ന​​​ർ​​​മാ​​​രാ​​​കും ഇ​​​തി​​​ലേ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ക.

16നും 65​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​ൻ ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​ത ഉ​​​ള്ള ഏ​​​തൊ​​​രാ​​​ൾ​​​ക്കും സ​​​ന്ന​​​ദ്ധ സേ​​​ന​​​യി​​​ൽ അം​​​ഗ​​​മാ​​​കാം. www.sannadhasena.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്താം.