മാധ്യമപ്രവർത്തകർ മുൻകരുതൽ മാനദണ്ഡങ്ങൾ പാലിക്കണം: കേന്ദ്രം

05:08 PM Apr 23, 2020 | Deepika.com
രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ്-19 വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ​ മു​ൻ​ക​രു​ത​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം.

വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി കോ​വി​ഡ്-19 മേ​ഖ​ല​ക​ളി​ലും അ​തിതീ​വ്ര​ബാ​ധി​ത​മേ​ഖ​ല​ക​ളി​ലും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും യാ​ത്ര​ചെ​യ്യു​ന്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന റി​പ്പോ​ർ​ട്ട​ർ​മാ​രും കാ​മ​റാ​മാ​ൻ​മാ​രും ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും അ​ട​ക്കം എ​ല്ലാ​വ​രും ഇ​ത് പാ​ലി​ക്ക​ണം.