ഹോ​ട്ട​ലു​ക​ളും റെസ്റ്റ​റ​ന്‍റു​ക​ളും ഒ​ക്ടോ​ബ​ർ 15 വ​രെ അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന വാ​ർ​ത്ത വ്യാ​ജം

04:15 PM Apr 23, 2020 | Deepika.com
കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും റെസ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളും ഒ​​​​ക്ടോ​​​​ബ​​​​ർ 15 വ​​​​രെ അ​​​​ട​​​​ച്ചി​​​​ടാ​​​​ൻ കേ​​​​ന്ദ്ര ടൂ​​​​റി​​​​സം മ​​​​ന്ത്രാ​​​​ല​​​​യം ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി എ​​​​ന്ന രീ​​​​തി​​​​യി​​​​ൽ സമൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന ക​​​​ത്ത് വ്യാ​​​​ജ​​​​മാ​​​​ണെ​​ന്നു മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ന്ദ്ര ടൂ​​​​റി​​​​സം മ​​​​ന്ത്രാ​​​​ല​​​​യം അ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഒ​​​​രു ക​​​​ത്തും ഇ​​​​റ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ത്ത​​​​രം വ്യാ​​​​ജ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ജ​​​​ന​​​​ങ്ങ​​​​ൾ വി​​​​ശ്വ​​​​സി​​​​ക്ക​​​​രു​​​​തെ​​​​ന്നും ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു.കേ​​​​ന്ദ്ര ടൂ​​​​റി​​​​സം മ​​​​ന്ത്രാ​​​​ല​​​​യം ഈ ​​​​വ്യാ​​​​ജ ക​​​​ത്തി​​​​നെ​​​​തി​​​​രെ മും​​​​ബൈ പോ​​​​ലീ​​​​സി​​​​ലെ സൈ​​​​ബ​​​​ർ ക്രൈം ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

പി​​​​ഐ​​​​ബി ഫാ​​​​ക്ട് ചെ​​​​ക്ക് യൂ​​​​ണി​​​​റ്റും ഈ ​​​​വാ​​​​ർ​​​​ത്ത വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ടും വ്യാ​​​​ജ സ​​​​ന്ദേ​​​​ശം പ​​​​ര​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​രം വ്യാ​​​​ജ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഒൗ​​​​ദ്യോ​​​​ഗി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ ജ​​​​ന​​​​ങ്ങ​​​​ൾ വി​​​​ശ്വ​​​​സി​​​​ക്കാ​​​​വൂ എ​​​​ന്നും ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.