രാഷ്ട്രപതി ഭവനിലെ ശുചീകരണ ജീവനക്കാരന്റെ മരുമകൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ രാഷ്ട്രപതി ഭവൻ സമുച്ചയത്തിലെ 115 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കി. ഇവർക്ക് വേണ്ട അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ, രാഷ്ട്രപതി യുടെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
നാലു ദിവസം മുൻപാണ് സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീക്കു കോവിഡ് സ്ഥിരീകരിച്ചത്. ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് സീൽ ചെയ്തു. ഇവരെ നിരീക്ഷണത്തിലാക്കി. രാഷ്ട്രപതി ഭവനിലെ ജീവനക്കാരിയായ യുവതിയുടെ ഭർതൃമാതാവ് ഉൾപ്പടെയുള്ള ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
അതിനിടെ, ലോക്സഭാ സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.
രാഷ്ട്രപതിഭവനിലും കോവിഡ്
11:53 AM Apr 22, 2020 | Deepika.com