മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. 24 മണിക്കൂറിനിടെ 552 പേര്‍ക്കാണു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 5218 ആയി. 19 പേര് മരിച്ചു. ആകെ മരണം 251 ആയി.
മുംബൈയില്‍ മാത്രം തിങ്കളാഴ്ച 355 പേര്‍ക്കു രോഗബാധയുണ്ടായി. മുംബൈയില്‍ 12 പേരാണു മരിച്ചത്. ഇതോടെ മുംബൈയിലെ ആകെ മരണം 150 ആയി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചത് ഗുജറാത്തിലാണ്.
തിങ്കളാഴ്ച 239 പേര്‍ക്കാണു രോഗബാധയുണ്ടായത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികള്‍ 2178 ആയി. തിങ്കളാഴ്ച അഹമ്മദാബാദില്‍ 130 പേര്‍ക്കും സൂറത്തില്‍ 78 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 5,000 കടന്നു, മരണം 251
11:39 AM Apr 22, 2020 | Deepika.com