കുടിയേറ്റം തത്കാലം വിലക്കും: ട്രംപ്

11:31 AM Apr 22, 2020 | Deepika.com
അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള കു​​​ടി​​​യേ​​​റ്റം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഇ​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​ൻ ഇ​​​റ​​​ക്കു​​​മെ​​​ന്ന് ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ അ​​​ദ്ദേ​​​ഹം ട്വീ​​​റ്റ് ചെ​​​യ്തു. വി ലക്ക് എ​​​ത്ര​​​കാ​​​ല​​​ത്തേ​​​ക്ക് എ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

കോ​​​വി​​​ഡ്- 19 രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രു​​​ടെ തൊ​​​ഴി​​​ൽ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് ഇ​​​തെ​​​ന്നു ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു.

ഏ​​​തൊ​​​ക്കെ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യാ​​​ണു നി​​​രോ​​​ധ​​​നം ബാ​​​ധി​​​ക്കു​​​ക എ​​​ന്നോ നി​​​രോ​​​ധ​​​നം എ​​​ന്നു മു​​​ത​​​ലാ​​​ണെ​​​ന്നോ ട്വീ​​​റ്റി​​​ൽ ഇ​​​ല്ല. വൈ​​​റ്റ് ഹൗ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കി​​​യു​​​മി​​​ല്ല.
അ​​​മേ​​​രി​​​ക്ക​​​യി​​​ൽ നാ​​​ലാ​​​ഴ്ച​​​കൊ​​​ണ്ട് ര​​​ണ്ടു കോ​​​ടി​​​യി​​​ലേ​​​റെ പേ​​​ർ​​​ക്കു തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. 2.2 കോ​​​ടി ആ​​​ൾ​​​ക്കാ​​​രാ​​​ണു ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മാ ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​ത്. 2009-നു​​​ശേ​​​ഷം വ​​​ർ​​​ധി​​​ച്ച​​​ത്ര​​​യും തൊ​​​ഴി​​​ൽ കോ​​​വി​​​ഡ് മൂ​​​ലം ഇ​​​തി​​​ന​​​കം ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

പു​​​തി​​​യ ഗ്രീ​​​ൻ​​​ കാ​​​ർ​​​ഡു​​​ക​​​ളും വ​​​ർ​​​ക്ക് വീ​​​സ​​​ക​​​ളും താ​​​ത്കാ​​​ലി​​​ക​​​മാ​​​യി വി​​​ല​​​ക്കു​​​ന്ന​​​താ​​​കാം നി​​​രോ​​​ധ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ഒ​​​രു മാ​​​ർ​​​ഗം. മ​​​ഹാ​​​മാ​​​രി​​​ മൂ​​​ലം വീ​​​സ അ​​​പേ​​​ക്ഷ​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ക​​​ഴി​​​ഞ്ഞ​​​മാ​​​സം നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു. കോ​​​വി​​​ഡ് കൂ​​​ടു​​​ത​​​ൽ ബാ​​​ധി​​​ച്ച സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​പ്പോ​​​ൾ പ​​​ല വി​​​ല​​​ക്കു​​​ക​​​ൾ ഉ​​​ണ്ട്. എ​​​ന്നാ​​​ൽ താ​​​ത്കാ​​​ലി​​​ക വ​​​ർ​​​ക്ക് വീ​​​സ, സ്റ്റു​​​ഡ​​​ന്‍റ് വീ​​​സ, ബി​​​സി​​​ന​​​സ് ട്രാ​​​വ​​​ൽ എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​തു​​​വ​​​രെ വി​​​ല​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.