ലോക്ക്ഡൗൺ പിൻവലിക്കാൻ അമേരിക്കയിൽ പ്രക്ഷോഭം

11:23 AM Apr 22, 2020 | Deepika.com
ലോ​​​ക്ക്ഡൗ​​​ൺ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ചി​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ൾ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചു തു​​​ട​​​ങ്ങി. ഇ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ജോ​​​ർ​​​ജി​​​യ ഉ​​​ൾ​​​പ്പെ​​​ടെ ചി​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ൽ ലോ​​​ക്ക്ഡൗ​​​ണി​​​ൽ വ​​​ലി​​​യ ഇ​​​ള​​​വ് വ​​രും. ഹോ​​​ട്ട​​​ൽ, സി​​​നി​​​മാ തീയ​​​റ്റ​​​ർ ജിം, ​​​ബാ​​​ർ​​​ബ​​​ർ​​​ഷോ​​​പ്പ്, മാ​​​സാ​​​ജ് സെ​​​ന്‍റ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ തു​​​റ​​​ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​ണ്.

ജോ​​​ർ​​​ജി​​​യാ​​​യി​​​ൽ ഇ​​​പ്പോ​​​ഴും ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ ഉ​​​ണ്ട്. 800-ൽ​​​പ​​​രം കോ​​​വി​​​ഡ് മ​​​ര​​​ണ​​​ങ്ങ​​​ളും ഇ​​​വി​​​ടെ ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കൊ​​​റോ​​​ണ വ്യാ​​​പ​​​നം തു​​​ട​​​ങ്ങി​​​യ​​​തി​​​നു​​​ശേ​​​ഷം ജോ​​​ലി ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ടു​​​കോ​​​ടി ഇ​​​രു​​​പ​​​ത് ല​​​ക്ഷം പേ​​​രാ​​​ണ് തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മാ വേ​​​ത​​​ന​​​ത്തി​​​ന് പു​​​തി​​​യ​​​താ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​ത്.

ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മാ​​​ശ്വാ​​​സ പാ​​​ക്കേ​​​ജ് പ്ര​​​കാ​​​ര​​​മു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ആ​​​ളു​​​ക​​​ൾ​​​ക്ക് ല​​​ഭി​​​ച്ചു തു​​​ട​​​ങ്ങി. ഭ​​​ർ​​​ത്താ​​​വി​​​നും ഭാ​​​ര്യ​​​ക്കും കൂ​​​ടി ഒ​​​ന്ന​​​ര​ ല​​​ക്ഷം ഡോ​​​ള​​​റി​​​ൽ താ​​​ഴെ​​​യാ​​​ണ് വ​​​രു​​​മാ​​​ന​​​മെ​​​ങ്കി​​​ൽ 1,200 ഡോ​​​ള​​​ർ വീ​​​തം ര​​​ണ്ടു​​​പേ​​​ർ​​​ക്കും ല​​​ഭി​​​ക്കും. വ​​​രു​​​മാ​​​നം കൂ​​​ടു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് കി​​​ട്ടു​​​ന്ന തു​​​ക കു​​​റ​​​യും. കോ​​​വി​​​ഡ് മൂ​​​ലം ക​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഈ ​​​സ​​​ഹാ​​​യം ഒ​​​രു ആ​​​ശ്വാ​​​സം ത​​​ന്നെ​​​യാ​​​ണ്.

ഷോ​​​ളി കു​​​ന്പി​​​ളു​​​വേ​​​ലി