സൗദിയിൽ രോഗികളുടെ എണ്ണം 11,631 കടന്നു

11:15 AM Apr 22, 2020 | Deepika.com
കോ​വി​ഡ് -19 വൈ​റ​സ് ബാ​ധ മൂ​ലം സൗ​ദി അ​റേ​ബ്യ​യി​ൽ ആ​കെ മ​ര​ണ​ങ്ങ​ൾ 109 ഉം ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 11,631 ​മാ​യി. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ളു​ടെ എ​ണ്ണം 1,122 ആ​ണ്. 402 പേ​ർ​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ക്ക​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. റി​യാ​ദ് (200), ജി​ദ്ദ (186), മ​ദീ​ന (120), ദ​മ്മാം (78), ഹൊ​ഫൂ​ഫ് (63), ജു​ബൈ​ൽ (39), താ​യി​ഫ് (16), അ​ൽ​ഖോ​ബാ​ർ (05) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ്ര​വി​ശ്യ​ക​ളി​ലെ പു​തി​യ രോ​ഗി​ക​ളു​ടെ ക​ണ​ക്ക്.

1490 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സു​ഖ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ മ​ക്ക​യി​ലും ഒ​രാ​ൾ ജി​ദ്ദ​യി​ലു​മാ​ണ്. കോ​വി​ഡ് 19 വൈ​റ​സി​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ രാ​ജ്യ​ത്തെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് രാ​ജാ​വ് 4,700 കോ​ടി റി​യാ​ൽ കൂ​ടി ന​ൽ​കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും രാ​ജ്യ​ത്തെ വൈ​കാ​തെ വൈ​റ​സ് മു​ക്ത​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ​റ​ബീ​അ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തൊ​ഴി​ലു​ട​മ​ക​ളോ​ട് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫീ​ൽ​ഡ് ടെ​സ്റ്റി​ങ്ങി​ലൂ​ടെ തി​ങ്ക​ളാ​ഴ്ച മാ​ത്രം 874 പേ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ൽ 23 ശ​ത​മാ​നം സ്ത്രീ​ക​ളാ​ണ്. റം​സാ​നി​ലും തു​ട​ർ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ത്തി​നു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക് ഉ​ള്ള​താ​യി ഭ​ക്ഷ്യ വ​കു​പ്പ് അ​റി​യി​ച്ചു. പ്രാ​ർ​ഥ​ന​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണം ചൊ​വ്വാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലു​ള്ള യാ​ത്ര​ക​ൾ​ക്ക് ഏ​കീ​കൃ​ത ക​ർ​ഫ്യു പാ​സ് സ​മ്പ്ര​ദാ​യം നി​ല​വി​ൽ വ​രും. മേ​യ് പ​ത്താം തി​യ​തി മു​ത​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും.

ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ