യുകെയിൽ പ്രതീക്ഷയുടെ കണക്കുകൾ

10:55 AM Apr 22, 2020 | Deepika.com
യു​കെ​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി തു​ട​ർ​ച്ച​യാ​യി വ​ന്നി​രു​ന്ന മ​ര​ണ​സം​ഖ്യ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പ​കു​തി​യാ​യി കു​റ​യു​ന്ന​ത് ആ​ശ്വാ​സം ന​ൽ​കി എ​ങ്കി​ലും ഇ​ന്ന​ലെ മ​ര​ണ​നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ. ഓ​ഫീ​സ് ഓ​ഫ് ദി ​നാ​ഷ​ണ​ൽ സ്റ്റാ​റ്റി​ക്സി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം യു‌കെ​യി​ൽ ഏ​പ്രി​ൽ പ​ത്തി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ൽ സാ​ധാ​ര​ണ ബ്രി​ട്ട​നി​ൽ സം​ഭ​വി​ക്കു​ന്ന മ​ര​ണ​ങ്ങ​ളെ ക്കാ​ൾ എ​ണ്ണാ​യി​രം മ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ലാ​യി സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ബ്രി​ട്ട​നി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ കു​തി​പ്പ് ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കാം എ​ന്നാ​ണ് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഏ​പ്രി​ൽ എ​ട്ടോ​ടെ അ​താ​യ​തു രാ​ജ്യ​ത്തു ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് ത​ന്നെ രോ​ഗ​ത്തി​ന്‍റെ വ്യാ​പ​നം ന​ന്നാ​യി ന​ട​ന്നി​ട്ടു​ണ്ടാ​കാം എ​ന്നാ​ണ് ഇ​വ​ർ വി​ല​യി​രു​ത്തു​ന്ന​ത്. പ്രാ​യ​മാ​യ ആ​ളു​ക​ളു​ടെ രോ​ഗീ​പ​രി​ച​ര​ണം ന​ട​ത്തു​ന്ന ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലെ ക​ഴി​ഞ്ഞ നാ​ലാ​ഴ്ച​ത്തെ മ​ര​ണ സം​ഖ്യ​യും ര​ണ്ടി​ര​ട്ടി​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കൊ​റോ​ണ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ൽ ആ​യി​രം പേ​രെ​ങ്കി​ലും മ​രി​ച്ചി​ട്ടു​ണ്ടാ​കാം എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ .

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ