സൗദിയിൽ കോവിഡ് -19 ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. ഇതിൽ ഒരാൾ റിയാദിലും ഒൻപതു പേർ മക്കയും ജിദ്ദയുമടങ്ങുന്ന പടിഞ്ഞാറൻ പ്രവിശ്യയിലുമാണെന്ന് ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
രണ്ടു മലയാളികളാണ് ഇതുവരെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ ഏപ്രിൽ നാലിനാണ് ആദ്യത്തെ ഇന്ത്യക്കാരൻ കോവിഡിനു കീഴടങ്ങിയത്. കണ്ണൂർ പാലക്കണ്ടിയിൽ ഷഫ്നാസ് (30) ആണ് അന്നു മദീനയിൽ കോവിഡ് മൂലം മരിച്ചത്.
വിവാഹം ശേഷം നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയ ഉടനെയായിരുന്നു ഷാഫ്നാസിനു വൈറസ് ബാധിച്ചത്. റിയാദിൽ മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശി സഫ്വാൻ മരിച്ചതടക്കമാണ് പത്തുഇന്ത്യക്കാർ സൗദിയിൽ മരിച്ചത്.
സൗദിയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി
10:50 AM Apr 22, 2020 | Deepika.com