രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗവ്യാ​പ​ന തോ​ത് കു​റ​യു​ന്നു: ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

07:44 PM Apr 20, 2020 | Deepika.com
രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​യു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ര​ട്ടി​ക്കു​ന്ന​തി​ന്‍റെ തോ​ത് ലോ​ക്ക്ഡൗ​ണി​നു ശേ​ഷം കു​റ​ഞ്ഞ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണി​നു മു​ൻ​പ് രോ​ഗം ഇ​ര​ട്ടി​യാ​കു​ന്ന​തി​ന്‍റെ തോ​ത് 3.4 ദി​വ​സ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 7.5 ദി​സ​ങ്ങ​ളാ​യി.

ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ൽ രാ​ജ്യ​ത്തെ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഇ​ര​ട്ടി​ക്ക​ൽ തോ​തി​ൽ 7.5 ശ​ത​മാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​യു​ണ്ടാ​കു​ക​യും ചെ​യ്തു- ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലാ​വ് അ​ഗ​ർ​വാ​ൾ അ​റി​യി​ച്ചു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രി​ലും വ​ര്‍​ധ​ന​യു​ണ്ട്. ഇ​തു​വ​രെ 2546 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഇ​ത് മൊ​ത്തം കോ​വി​ഡ് ബാ​ധി​ത​രു​ടെ 14.75 ശ​ത​മാ​നം വ​രു​മെ​ന്നും അ​ഗ​ർ​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​റ്റ് രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​വും ഏ​കോ​പ​ന​വും ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ ആ​റ് സ​മി​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മി​തി​ക​ൾ.

ഹോ​ട്ട് സ്പോ​ട്ട് ജി​ല്ല​ക​ളി​ൽ സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക്ഷാ​മം ഉ​ൾ​പ്പ​ടെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളും സ​മി​തി പ​രി​ശോ​ധി​ക്കും. 18 സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.