കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ 80 ശ​ത​മാ​ന​വും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ; ആ​ശ​ങ്ക

07:42 PM Apr 20, 2020 | Deepika.com
ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 80 ശ​ത​മാ​നം പേ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ഇ​തു വ​ള​രെ​യ​ധി​കം ആ​ശ​ങ്കാ​ജ​ന​ക​മാ​യ കാ​ര്യ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ലെ (ഐ​സി​എം​ആ​ർ) മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ര​മ​ണ്‍ ഗം​ഗാ​ഖേ​ദ്ക​ർ പ​റ​ഞ്ഞ​താ​യി എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു.

80 ശ​ത​മാ​നം രോ​ഗി​ക​ൾ​ക്കും രോ​ഗ​ല​ക്ഷ​ണ​മി​ല്ല. അ​വ​രെ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണു ന​മ്മു​ടെ മു​ന്നി​ലു​ള്ള മു​ഖ്യ​പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന്. പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ കോ​ണ്‍​ടാ​ക്ടു​ക​ൾ ട്രേ​സ് ചെ​യ്ത് മാ​ത്ര​മേ ഇ​വ ക​ണ്ടെ​ത്താ​നാ​കൂ. എ​ല്ലാ​വ​രേ​യും ടെ​സ്റ്റ് ചെ​യ്യു​ക എ​ന്ന​ത് ഏ​താ​ണ്ട് അ​സാ​ധ്യ​മാ​ണെ​ന്നും ഡോ. ​ഗം​ഗാ​ഖേ​ദ്ക​ർ പ​റ​ഞ്ഞു.

ഇ​നി കേ​സു​ക​ൾ വ​ലി​യ തോ​തി​ൽ കൂ​ടു​മെ​ന്നു ക​രു​തു​ന്നി​ല്ല. മേ​യ് ര​ണ്ടാം വാ​ര​ത്തോ​ടെ ഇ​ക്കാ​ര്യം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ത​ര​ത്തി​ൽ വി​ല​യി​രു​ത്താ​ൻ ക​ഴി​യു​മെ​ന്നും ഡോ. ​ഗം​ഗാ​ഖേ​ദ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​ശോ​ധ​നാ രീ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​തു​കൊ​ണ്ട് പ്ര​ത്യേ​കി​ച്ച് ഒ​രു നേ​ട്ട​വു​മി​ല്ലെ​ന്നും ഐ​സി​എം​ആ​ർ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 568 ആ​യി. 17,874 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1553 കേ​സു​ക​ളും 36 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.