അതിവേഗം കോവിഡ് വ്യാപനം നടക്കുന്ന മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ര, ചാനൽ റിപ്പോർട്ടർമാർക്കും ഫോട്ട്ഗ്രാഫർമാർക്കും കാമറാമാൻമാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ മാധ്യമപ്രവർത്തകർക്കായി നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഏപ്രിൽ 16, 17 തീയതികളിൽ നടന്ന പരിശോധനയിൽ 171 മാധ്യമപ്രവർത്തകരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇന്നാണ് പരിശോധനാഫലം ലഭിച്ചത്. പരിശോധനയിൽ 53 മാധ്യമപ്രവർത്തകരുടെ ഫലം പോസിറ്റീവ് ആയതായി അധികൃതർ അറിയിച്ചു.
കോവിഡ് പോസിറ്റിവ് ആയ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നതും ആശങ്കവർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം വരെ ജോലി ചെയ്തിരുന്നതിനാല്‍ ഇവരുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവർക്കും ക്വാറന്റൈന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈയിൽ ഞായറാഴ്ചവരെ 2,724 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാനഗരത്തിൽ മഹാവ്യാധിമൂലം 132 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
മുംബൈയിൽ 53 മാധ്യമപ്രവർത്തകർക്ക് കോവിഡ്
07:37 PM Apr 20, 2020 | Deepika.com