കോ​വി​ഡ്: കേ​ര​ള​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് റോ​ബ​ര്‍​ട്ടോ ടൊ​ണോ​സോ യാ​ത്ര​തി​രി​ച്ചു

07:34 PM Apr 20, 2020 | Deepika.com
കോ​വി​ഡ് 19ല്‍ ​നി​ന്നും മു​ക്തി​നേ​ടി​യ ഒ​രു വി​ദേ​ശി കൂ​ടി കേ​ര​ള​ത്തോ​ട് ന​ന്ദി പ​റ​ഞ്ഞ് യാ​ത്ര​യാ​യി. ഇ​റ്റ​ലി​യി​ല്‍ നി​ന്നു​ള്ള റോ​ബ​ര്‍​ട്ടോ ടൊ​ണോ​സോ​യാ​ണ് നീ​ണ്ട ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം രോ​ഗ​മു​ക്തി നേ​ടി​ മടങ്ങിയത്.

തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നും ബം​ഗ​ലൂ​രു​വി​ലേ​ക്കും അ​വി​ടെ നി​ന്നും ചൊ​വ്വാ​ഴ്ച ഇ​റ്റ​ലി​യി​ലേ​ക്കു​മാ​ണ് റോ​ബ​ര്‍​ട്ടോ ടൊ​ണോ​സോ പോ​കു​ന്ന​ത്. കോ​വി​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ വ​ര്‍​ക്ക​ല​യി​ല്‍ ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ​യാ​ളാ​ണ് റോ​ബ​ര്‍​ട്ടോ ടൊ​ണോ​സോ.

മാ​ര്‍​ച്ച് 13നാ​ണ് ടൊ​ണോ​സോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ദ്ദേ​ഹ​ത്തെ അ​ഡ്മി​റ്റാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന സ​മ​യ​ത്ത് ഇ​ദ്ദേ​ഹം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ യാ​ത്ര​ചെ​യ്ത​തും ആ​ശ​ങ്ക​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.

126 പേ​രു​മാ​യി ഇ​യാ​ൾ​ക്ക് സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഗു​രു​ത​ര​മാ​യ മ​റ്റ് അ​സു​ഖ​ങ്ങ​ളും റോ​ബ​ര്‍​ട്ടോ ടൊ​ണോ​സോ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ച് ഇ​യാ​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിൽ ന​ല്‍​കി​യ​ത്.

മി​ക​ച്ച ചി​കി​ത്സ ന​ല്‍​കി​യ കേ​ര​ള​ത്തി​നും ടൊ​ണോ​സോ ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ പ​ല​ത​വ​ണ വ​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തെ വ​ള​രെ​യ​ധി​കം സ്‌​നേ​ഹി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു. എ​ന്നാ​ല്‍ ഏ​റെ സ​ന്തോ​ഷം ന​ല്‍​കു​ന്ന​ത് വ​ള​രെ മി​ക​ച്ച ചി​കി​ത്സ ല​ഭി​ച്ചു എ​ന്ന​താ​ണെന്നും അദ്ദേഹം പറഞ്ഞു.

ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സു​മാ​രും ന​ല്ല സേ​വ​ന​മാ​ണ് ന​ല്‍​കി​യ​ത്. ഇ​വി​ടെ​നി​ന്നും മി​ക​ച്ച ഭ​ക്ഷ​ണ​വും ന​ല്‍​കി. കേ​ര​ള​ത്തി​ന്‍റെ സ്‌​നേ​ഹം മ​റ​ക്കാ​നാ​വി​ല്ല. ഈ​യൊ​ര​വ​സ്ഥ ക​ട​ന്നു​പോ​യാ​ല്‍ അ​ടു​ത്ത​വ​ര്‍​ഷ​വും കേ​ര​ള​ത്തി​ലെ​ത്തും. ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ കേ​ര​ള​ത്ത​ക്കാ​ള്‍ സു​ര​ക്ഷി​മാ​യൊ​രു സ്ഥ​ല​മി​ല്ലെ​ന്നും ടൊ​ണോ​സോ കൂ​ട്ടി​ച്ചേ​ർ​ത്തു.