ബാ​ര്‍​ബ​ര്‍ ഷോ​പ്പ് തു​റ​ക്കി​ല്ല, ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്‌​സ​ല്‍ മാ​ത്രം: ഇ​ള​വു​ക​ൾ​ക്ക് ലോ​ക്കി​ട്ട് കേ​ര​ളം

07:21 PM Apr 20, 2020 | Deepika.com
ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ത്തി​നു പി​ന്നാ​ലെ ഇ​ള​വു​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കാ​നും ഹോ​ട്ട​ലി​ല്‍ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മു​ള്ള അ​നു​മ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കി​ല്ല, പ​ക​രം ബാ​ര്‍​ബ​ര്‍​മാ​ര്‍​ക്ക് വീ​ടു​ക​ളി​ലെ​ത്തി മു​ടി​വെ​ട്ടാം. ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ സ​മ​യം രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി പു​നഃ​ക്ര​മീ​രി​ച്ചു. ഇരുചക്ര വാഹനങ്ങളിൽ ഒരാളെ യാത്ര ചെയ്യാനെ അനുവദിക്കുകയുള്ളു.

സം​സ്ഥാ​നം പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍​ക്കെ​തി​രെ കേ​ന്ദ്രം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്തും അ​യ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ളം ഇ​ള​വു​ക​ളിൽ തിരുത്തൽ വരുത്തിയത്.

വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് അ​നു​മ​തി തേ​ടു​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​നം ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.