ബാർബർ ഷോപ്പിൽ പോകുന്പോൾ തുണിയും ടൗവലും കരുതണം

06:06 PM Apr 20, 2020 | Deepika.com
അ​​​ടി​​​യ​​​ന്ത​​​ര​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ, ഡ്യൂ​​​ട്ടി​​​ക്കാ​​​യി പോ​​​കു​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​ർ, ന​​​ഴ്സു​​​മാ​​​ർ, മ​​​റ്റ് ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, ജോ​​​ലി​​​ക്കെ​​​ത്തു​​​ന്ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ, സ്ത്രീ​​​ക​​​ൾ ഓ​​​ടി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ ഒ​​​റ്റ, ഇ​​​ര​​​ട്ട​​​യ​​​ക്ക ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ക്ലാ​​സ് ഒ​​​ന്ന്, ര​​​ണ്ട് വി​​​ഭാ​​​ഗ​​​ത്തി​​​ലെ 50 ശ​​​ത​​​മാ​​​നം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഡ്യൂ​​​ട്ടി​​​ക്കെ​​​ത്ത​​​ണം. ക്ലാ​​​സ് മൂ​​​ന്ന്, നാ​​​ല് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ 33 ശ​​​ത​​​മാ​​​നം പേ​​​ർ ഹാ​​​ജ​​​രാ​​​ക​​​ണം.

നേ​​​ര​​​ത്തെ​​​യു​​​ള്ള ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ചു മാ​​​ത്ര​​​മേ ക​​​ട​​​ക​​​ൾ​​​ക്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​വൂ. ഗ്രീ​​​ൻ സോ​​ണി​​​ലെ ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണ്. അ​​​ല്ലാ​​​തെ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ക​​​ട​​​ക​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

ഹോ​​​ട്ട്സ്പോ​​​ട്ട് ഒ​​​ഴി​​​കെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ശാ​​​രീ​​​രി​​​ക അ​​​ക​​​ലം പാ​​​ലി​​​ച്ച് പ്ര​​​ഭാ​​​ത ന​​​ട​​​ത്തം, സാ​​​യാ​​​ഹ്ന ന​​​ട​​​ത്തം അ​​​നു​​​വ​​​ദി​​​ക്കും. എ​​​ന്നാ​​​ൽ വീ​​​ടി​​​ന​​​ടു​​​ത്ത് ത​​​ന്നെ​​​യാ​​​യി​​​രി​​​ക്ക​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. സം​​​ഘം ചേ​​​ർ​​​ന്ന് ന​​​ട​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളി​​​ൽ ക​​​ട​​​ക​​​ൾ, ബാ​​​ങ്കു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ലോ​​​ക്ക്ഡൗ​​​ണ്‍ കാ​​​ല​​​ത്തേ​​​തു​​​പോ​​​ലെ​​​യാ​​​യി​​​രി​​​ക്കും.

പൊ​​​തു​​​സ്ഥ​​​ല​​​ത്ത് എ​​​ല്ലാ​​​വ​​​രും മാ​​​സ്കു​​​ക​​​ൾ ധ​​​രി​​​ക്ക​​​ണം. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മാ​​​ർ​​​ഗ​​​നി​​​ർ​​ദേ​​​ശ​​​പ്ര​​​കാ​​​രം ടാ​​​ക്സി, ഓ​​​ട്ടോ സ​​​ർ​​​വീ​​​സു​​​ക​​​ളും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.