അടിയന്തര സേവന വിഭാഗങ്ങൾക്ക് വാഹനനിയന്ത്രണം ബാധകമല്ല

05:31 PM Apr 20, 2020 | Deepika.com
കോ​​​വി​​​ഡ്- 19 സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ച അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​യും കാ​​​ന​​​ഡ​​​യി​​​ലെ​​​യും മ​​​ല​​​യാ​​​ളി​​​ക​​​ളെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ച് മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി. അ​​​വി​​​ടെ​​​യു​​​ള്ള ഇ​​രു​ന്നൂറോ​​​ളം മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നി​​​ല്‍ ഒ​​​രേ​​​സ​​​മ​​​യം ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 9.30നു ​​​തു​​​ട​​​ങ്ങി​​​യ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് 11വ​​​രെ നീ​​​ണ്ടു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൂ​​​ര്‍​ണ​​​മാ​​​യ പി​​​ന്തു​​​ണ​​​യും സാ​​​ന്ത്വ​​​ന​​​വും ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി അ​​​വ​​​രെ അ​​​റി​​​യി​​​ച്ചു.

മ​​​ല​​​യാ​​​ളി സാം​​​സ്‌​​​കാ​​​രി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍, പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍, ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ച​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. നാ​​​ട്ടി​​​ലേ​​​ക്കു വ​​​രാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ഒ​​​ട്ടേ​​​റെ​​​പ്പേ​​​ര്‍​ക്ക് വി​​​മാ​​​നസ​​​ര്‍​വീ​​​സ് എ​​​ന്നു പു​​​ന​​​രാ​​​രം​​​ഭി​​​ക്കും എ​​​ന്നാ​​​ണ് അ​​​റി​​​യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. അ​​​വ​​​ര്‍ നേ​​​രി​​​ടു​​​ന്ന വി​​​ഷ​​​മ​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​യ്ക്ക​​​പ്പെ​​​ട്ടു. കേ​​​ര​​​ള​​​ത്തി​​​ന് തു​​​ട​​​ര്‍​ന്നും സ​​​ഹാ​​​യം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി അ​​​വ​​​രോ​​​ട് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു.

ഏ​​​റെ ക്രി​​​യാ​​​ത്മ​​​ക​​​വും ആ​​​ശ്വാ​​​സ​​​ദാ​​​യ​​​ക​​​വു​​​മാ​​​യ സം​​​ഭാ​​​ഷ​​​ണ​​​മാ​​​യി​​​രു​​​ന്നുവെ​​​ന്ന് പ്ര​​​വാ​​​സി സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

സൂം ​​​ആ​​​പ്പ് വ​​​ഴി ന​​​ട​​​ന്ന കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​ടെ ഫേ​​​സ്ബു​​​ക്കി​​​ലും ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷണം ചെ​​​യ്തി​​​രു​​​ന്നു. അ​​​റു​​​പ​​​ത്തി​​​അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം പേ​​​രാ​​​ണ് ഫേ​​​സ്ബു​​​ക് ലൈ​​​വ് വീ​​​ക്ഷി​​​ച്ച​​​ത്. ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും യൂ​​​റോ​​​പ്പി​​​ലെ​​​യും പ്ര​​​വാ​​​സി​​​ക​​​ളു​​​മാ​​​യും സം​​​വാ​​​ദം തു​​​ട​​​രു​​​മെ​​​ന്ന് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി അ​​​റി​​​യി​​​ച്ചു.

ലോ​​​ക്ക് ഡൗ​​​ണി​​​നെത്തുട​​​ര്‍​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​രം ജ​​​ഗ​​​തി​​യി​​ലെ വീ​​​ട്ടി​​​ലെ ര​​​ണ്ടു ഫോ​​​ണ്‍ ന​​​മ്പ​​​രു​​​ക​​​ള്‍ ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി ഫേ​​​സ് ബു​​​ക്കി​​​ല്‍ ഷെ​​​യ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് ഒ​​​രു ദി​​​വ​​​സം നൂ​​​റി​​​ല​​​ധി​​​കം കോ​​​ളു​​​ക​​​ളാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഓ​​​രോ കോ​​​ളും ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി അ​​​റ്റ​​​ന്‍​ഡ് ചെ​​​യ്യു​​​ക​​​യും ഫോ​​​ളോ അ​​​പ് ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു.