ലോക്ക് ഡൗണ്‍ ഇളവിൽ ചരക്ക് നീക്കം കുമളിയിലൂടെ; സുരക്ഷയിൽ ആശങ്ക

05:08 PM Apr 20, 2020 | Deepika.com
കേ​ര​ള​ത്തി​ൽ ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത ഇ​ള​വു​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത​രം സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കു​മ​ളി അ​തി​ർ​ത്തി​യി​ലൂ​ടെ ഗു​ഡ്സ് ലോ​റി​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി ക​ട​ന്നു​വ​ന്നാ​ൽ കോ​വി​ഡ് ഭീ​ഷ​ണി ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക.

ആ​ന്ധ്ര, തെ​ലു​ങ്കാ​ന, ക​ർ​ണാ​ട​ക, ത​മി​ഴ് നാ​ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്കൊ​പ്പം മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​നി​ന്നു​ള്ള ലോ​റി​ക​ളു​ടെ വ​ര​വും ഇ​ന്ന​ലെ മു​ത​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​രി, പ​ല​വ്യ​ഞ്ജ​നം, പ​ച്ച​ക്ക​റി, ഇ​റ​ച്ചി​ക്കോ​ഴി, മു​ട്ട ലോ​റി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​നും അ​വ​ശ്യം മു​ൻ​ക​രു​ത​ലു​ക​ൾ​ക്കും ശേ​ഷം കു​മ​ളി അ​തി​ർ​ത്തി​യി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും എ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, മ​ഹാ​രാ​ഷ്‌​ട്ര ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ലോ​റി​ക​ളു​ടെ ഗ​താ​ഗ​തം വ​ർ​ധി​ക്കു​ന്ന​തു വീ​ണ്ടും കോ​വി​ഡ് ഭീ​ഷ​ണി ഉ​യ​ർ​ത്തു​മെ​ന്നാ​ണ് ആ​ശ​ങ്ക.

ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ൾ​ക്ക് ഇ​ന്നു മു​ത​ൽ ലോ​ക്ക് ഡൗ​ണി​ൽ ഏ​റെ ഇ​ള​വു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​ത​ര ജി​ല്ലാ അ​തി​ർ​ത്തി​ക​ളേ​ക്കാ​ൾ ഈ ​ജി​ല്ല​ക​ളി​ലൂ​ടെ കൂ​ടു​ത​ലാ​യി ച​ര​ക്ക് നീ​ക്ക​ത്തി​നു സാ​ഹ​ച​ര്യ​മു​ണ്ട്. ച​ര​ക്ക് നീ​ക്ക​ത്തി​നു നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ൽ പി​ടി​ച്ചി​ട്ടി​രു​ന്ന ച​ര​ക്കു ലോ​റി​ക​ൾ കൂ​ട്ട​മാ​യി ക​ന്പം വ​ഴി കു​മ​ളി​യി​ലെ​ത്തു​ക​യാ​ണ്.

വ്യ​വ​സാ​യം, സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ, സി​മ​ന്‍റ്, ക​ന്പി, സ്റ്റേ​ഷ​ന​റി ഉ​ത്പ​ന്ന​ങ്ങ​ൾ,വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ എ​ത്തു​ന്ന​ത് മ​ഹാ​രാ​ഷ്‌​ട്ര, ഡ​ൽ​ഹി, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ടാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​നി​ന്നു ക​ഴി​ഞ്ഞ മാ​സം പു​റ​പ്പെ​ട്ട വ​ലി​യ ഗു​ഡ്സ് ലോ​റി​ക​ൾ മ​ധു​ര, സേ​ലം ഉ​ൾ​പ്പെ​ടെ ത​മി​ഴ് നാ​ട്ടി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പി​ടി​ച്ചി​ട്ടി​രു​ന്നു.

ക​ന്പം, ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ൾ കോ​വി​ഡ് ബാ​ധി​ത മേ​ഖ​ല​യാ​യ​തി​നാ​ൽ ട്ര​ക്കു​ക​ളു​ടെ​യും ച​ര​ക്ക് ലോ​റി​ക​ളു​ടെ​യും അ​തി​ർ​ത്തി ക​ട​ന്നു കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​നി​യ​ന്ത്രി​ത​മാ​യ വ​ര​വ് സു​ര​ക്ഷി​ത​മാ​വി​ല്ലെ​ന്ന് അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.