ലോക്ക് ഡൗണ്‍: ഡൽഹിയിൽ ഇളവില്ല

04:56 PM Apr 20, 2020 | Deepika.com
കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശ​മ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഒ​രി​ള​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.

75 ഹോ​ട്ട് സ്പോ​ട്ടു​ക​ൾ ഉ​ള്ള ഡ​ൽ​ഹി​യി​ലെ പ​തി​നൊ​ന്നു ജി​ല്ല​ക​ൾ അ​തി​വ്യാ​പ​ന കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഏ​പ്രി​ൽ 27നു ​ചേ​രു​ന്ന വി​ദ​ഗ്ധ സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഇ​ള​വു​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​കപോ​ലും ചെ​യ്യൂ എ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി. 1,900 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 43 പേ​ർ മരിച്ചു.

ശ​നി​യാ​ഴ്ച കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച 186 കേ​സു​ക​ളി​ലും രോ​ഗി​ക​ൾ യാ​തൊ​രു​വി​ധ ല​ക്ഷ​ണ​വും കാ​ണി​ച്ചി​രു​ന്നി​ല്ല. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തി​രു​ന്ന വർക്കാണു രോ​ഗം വ​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഇ​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രി​ലും ഭ​ക്ഷ​ണം വാ​ങ്ങാ​ൻ എ​ത്തി​യ​വ​രി​ലും റാ​പി​ഡ് ടെ​സ്റ്റിം​ഗ് ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി.