ദി​ലീ​ഷ് പോ​ത്ത​നും ഹ​രീ​ഷ് പേ​ര​ടിയും ഒന്നിക്കുന്നു

09:48 AM Apr 07, 2018 | Deepika.com

ദി​ലീ​ഷ് പോ​ത്ത​ൻ, ഹ​രീ​ഷ് പേ​ര​ടി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ലി​യാ​ൻ​സ്. ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ബി​ജു​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഉൗ​ട്ടി, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​രം​ഭി​ക്കും.

നി​ഷാ ക്രീ​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ, നി​ഷാ​നാ​യ​ർ, ഹ​രി​ഗോ​വി​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത ത്രി​ല്ല​ർ മൂ​ഡി​ലു​ള്ള ഹൊ​റ​ർ ചി​ത്ര​മാ​ണ് ലി​യാ​ൻ​സ്. ക​ണ്ട് പ​ഴ​കി​യ യ​ക്ഷിക്ക​ഥ​ക​ളി​ൽ നി​ന്നും പ്രേ​താ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ത്രി​ല്ലിം​ഗ് മൂ​ഡി​ലു​ള്ള ക​ഥ​പ​റ​ച്ചി​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ലി​യാ​ൻ​സ് ത​മി​ഴി​ലും, മ​ല​യാ​ള​ത്തി​ലു​മാ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ബി​ജു​ക്കു​ട്ട​ൻ, കോ​ട്ട​യം പ്ര​ദീ​പ്, നി​ര​ഞ്ജ​ൻ എ​ബ്ര​ഹാം, ബ​ദ്രി​ലാ​ൽ, ഷാ​ൻ​ചാ​ർ​ളി, ഷ​ഫീ​ക് ചെ​ർ​പ്പു​ള​ശ്ശേ​രി, അ​ജ​യ് ഡ​ൽ​ഹി, സ​ന്ദീ​പ്, അ​നൂ​പ്, അ​ജി​ത് എ​ഡ്വേ​ർ​ഡ്, റെ​ജി​ൻ രാ​ജ്, ശ​ര​ണ്യ ആ​ന​ന്ദ്, ര​മ്യ പ​ണി​ക്ക​ർ, ധ​നീ​ഷാ​സു​രേ​ന്ദ്ര​ൻ, ഡോ​ണ റൊ​സാ​രി​യൊ, വ​ർ​ഷ പ്ര​സാ​ദ്, ആ​ർ​ദ്ര​ദാ​സ്, ആ​ര്യ​ര​മേ​ശ് എ​ന്നി​വ​രോ​ടൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്നു.