പണമില്ലാത്തതിനാൽ ഗുഹയിൽ അഭയം തേടിയ വിദേശികളെ രക്ഷപ്പെടുത്തി ക്വാറന്‍റൈനിലാക്കി

04:41 PM Apr 20, 2020 | Deepika.com
ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ ഗം​​​ഗാ​​​ന​​​ദി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ഗു​​​ഹ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ ആ​​​റു വി​​​ദേ​​​ശി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. ഇ​​​വ​​​രെ ധ​​​രം​​​ശാ​​​ല​​​യി​​​ലെ ക്വാ​​​റ​​​ന്‍റൈ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി. ഹോ​​​ട്ട​​​ലി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ദേ​​​ശി​​​ക​​​ൾ പ​​​ണം തീ​​​ർ​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണു ഗു​​​ഹ​​​യി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റ്റി​​​യ​​​ത്.

യു​​​ക്രെ​​​യ്ൻ, തു​​​ർ​​​ക്കി, അ​​​മേ​​​രി​​​ക്ക, ഫ്രാ​​​ൻ​​​സ്, നേ​​​പ്പാ​​​ൾ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണി​​​വ​​​ർ. രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ലോ​​​ക്ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​യ മാ​​​ർ​​​ച്ച് 24നാ​​​ണ് ഇ​​​വ​​​ർ ഗു​​​ഹ​​​യി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റ്റി​​​യ​​​ത്.

ഗു​​​ഹ​​​യി​​​ൽ വി​​​ദേ​​​ശി​​​ക​​​ൾ ക​​​ഴി​​​യു​​​ന്ന​​​താ​​​യി നാ​​​ട്ടു​​​കാ​​​രി​​​ൽ ചി​​​ല​​​രാ​​​ണു പോ​​​ലീ​​​സി​​​നു സൂ​​​ച​​​ന ന​​​ല്കി​​​യ​​​ത്. തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സെ​​​ത്തി ഇ​​​വ​​​രെ ക്വാ​​​റ​​​ന്‍റൈ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി. ആ​​​ർ​​​ക്കും കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ല്ല.